മിനിമം ചാർജ് ഒൻപതാക്കണം: പ്രൈവറ്റ് ബസുകൾ സമരത്തിലേയ്ക്ക്

0
282


സെപ്തംബർ 14 മുതൽ കേരളത്തിൽ പ്രൈവറ്റ് ബസുകൾ അനിശ്ചിതകാലത്തേയ്ക്ക് പണിമുടക്കുമെന്ന് കേരള ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ കോഡിനേഷൻ കമ്മിറ്റി പത്രസമ്മേളനത്തിൽ അറിയിച്ചു. നിരവധി  സമരങ്ങൾ നടത്തിയിട്ടും മൂന്ന് വർഷത്തിനിടെ യാത്രനിരക്കിൽ വർധനയുണ്ടായിട്ടില്ലെന്നും തൊഴിലാളിയുടെ കൂലി മുതൽ ഡീസൽ വിലയിൽ വരെ വൻ വർധനയുണ്ടായെന്നും ഭാരവാഹികൾ ആരോപിച്ചു.

ബസ് നിരക്ക് വർധിപ്പിക്കാതെ മാർഗമില്ല. കുറഞ്ഞ നിരക്ക് ഒൻപത് രൂപയാക്കണം.  സർക്കാർ വാഗ്ദാനങ്ങൾ പല തവണ ലംഘിക്കപ്പെട്ടതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നത്. എന്നാൽ ഒരു വിഭാഗം സംഘടനകൾ 18ന് പ്രഖ്യാപിച്ച സൂചന പണിമുടക്കിൽ പങ്കെടുക്കില്ലെന്നും അവർ പറഞ്ഞു. വി.ജെ. സെബാസ്റ്റിയൻ, ടി. ഗോപിനാഥ്, നൗഷാദ് ആറ്റുപറമ്പത്ത്, എം.വി. വത്സലൻ, ആർ. പ്രസാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here