മുഖ്യമന്ത്രിയെ വിളിപ്പിച്ച സംഭവം; ഗവര്‍ണറെ അനുകൂലിച്ച് സ്പീക്കര്‍

0
55

തിരുവനന്തപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണത്തിനായി മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ച് വരുത്തിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍.

ഒരു ഭരണഘടനാ സ്ഥാപനം മറ്റൊന്നിനു മേല്‍ അധികാരം സ്ഥാപിച്ചതായി കാണേണ്ടതില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. മുഖ്യമന്ത്രിയില്‍ നിന്ന് ഗവര്‍ണര്‍ക്കോ ഗവര്‍ണറില്‍ നിന്ന് മുഖ്യമന്ത്രിക്കോ വിവരങ്ങള്‍ ആരായുന്നതില്‍ തടസമില്ലെന്നാണ് താന്‍ മനസിലാക്കിയിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇത്തരം സൗഹൃദങ്ങള്‍ നല്ലതാണെന്നും ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് പി.സി.ജോര്‍ജ് എംഎല്‍എ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നായിരുന്നു സ്പീക്കറുടെ മറുപടി.

എന്നാല്‍ ഗവര്‍ണറുടെ വിളിച്ചു വരുത്തല്‍ ട്വീറ്റ് ചെയ്തതിനെതിരെ വിമര്‍ശനങ്ങളുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് എത്തിയിരുന്നു. ഗവര്‍ണറുടെ നടപടി ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും, സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന ക്രമസമാധാനപാലനത്തില്‍ ഒരു ഉപദേശകന്റെ റോളുമാത്രമാണ് ഗവര്‍ണര്‍ക്കുള്ളതെന്നും തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം ദേശാഭിമാനിയിലെ ലേഖനത്തിലൂടെ വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here