രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്

0
73

രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്. ബനസ്‌കന്ധ മേഖലയില്‍ പ്രളയ മേഖല സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. ആക്രമണത്തില്‍ രാഹുലിന്റെ കാറിന്റെ ചില്ല് തകര്‍ന്നു. കൂടാതെ സുക്ഷാ ഉദ്യോഗസ്ഥനു പരിക്കേല്‍ക്കുകയും ചെയ്തു.

ദരേലയിലെ ലാല്‍ ചൗക്കില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ആള്‍ക്കൂട്ടത്തിനിടെ നിന്നും സിമന്റ് കട്ടകൊണ്ട് അജ്ഞാതന്‍ എറിയുകയായിരുന്നു. ഒഴിഞ്ഞു മാറിയതുകൊണ്ടാണ് അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ബി.ജെ.പിയാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി ആരോപിച്ചു. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here