വാനാക്രൈയെ തുരത്തിയ മാര്‍ക്കസ് ഹച്ചിന്‍സണ്‍ അറസ്റ്റില്‍

0
65

വാനാക്രൈയെ പിടിച്ചു കെട്ടിയ മാര്‍ക്കസ് ഹച്ചിന്‍സണെ പോലീസ് അറസ്റ്റ് ചെയ്തു. കമ്പ്യൂട്ടര്‍ വഴി ഓണ്‍ലൈന്‍ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന മാല്‍വെയറുകള്‍ നിര്‍മിച്ചതിനാണ് അമേരിക്കന്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

പണമിടപാടുകളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നത് ക്രോണോസ് എന്ന് പേര് നല്‍കിയിരിക്കുന്ന മാല്‍വെയറിലൂടെയാണ്. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി എന്നതാണ് മാര്‍ക്കസിനെതിരെയുള്ള കേസ്. 2014 ജൂലൈ മുതല്‍ 2015 ജൂലൈ വരെയുള്ള കാലയളവിലാണ് ക്രോണോസ് നിര്‍മ്മിച്ചത്.

വെറും മൂന്നുദിവസം കൊണ്ട് മാര്‍ക്കസ് ഹച്ചിന്‍സണ്‍ വാനാക്രൈ റാന്‍സംവേറിന്റെ ‘കില്‍ സ്വിച്ച്’ കണ്ടെത്തുകയും അതിന്റെ വ്യാപനം തടയുകയും ചെയ്തു. അതോടെ ഇയാള്‍ ലോക പ്രശസ്തനായി. വാനാക്രൈ ആക്രമണം തടയാന്‍ അധികൃതരെ സഹായിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ അമേരിക്കയിലെത്തിയത്. ആഗസ്റ്റ് രണ്ടിനാണ് ലണ്ടന്‍ പൗരനായ മാര്‍ക്കസ് ഹച്ചിന്‍സണെ പോലീസ് അറസ്റ്റ് ചെയ്തത്.

കംപ്യൂട്ടര്‍ പഠിച്ചിട്ടില്ലാത്ത ഹച്ചിന്‍സണ്‍ മുഴുവന്‍ സമയവും കംപ്യൂട്ടറിന്റെ മുന്നില്‍ ചിലവഴിച്ചു. സ്വന്തമായി തുടങ്ങിയ ടെക്നിക്കല്‍ ബ്ലോഗ് ‘മാല്‍വേര്‍ ടെക്’ ഹിറ്റായതോടെ ക്രിപ്റ്റോസ് ലോജിക് കമ്പനി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു ഇയാള്‍.

LEAVE A REPLY

Please enter your comment!
Please enter your name here