സിപിഎം സംസ്ഥാന സമ്മേളനം തൃശൂരിൽ

0
622

സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം അടുത്ത വർഷം ഫെബ്രുവരി 22 മുതൽ 25 വരെ തൃശൂരിൽ വെച്ച് സംഘടിപ്പിക്കാൻ പാർട്ടി സംസ്ഥാന കമ്മറ്റി തീരുമാനിച്ചതായി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. അതേസമയം 22 -ാം പാർട്ടി കോൺഗ്രസ് 2018 ഏപ്രിൽ മാസം ഹൈദരാബാദിൽ നടക്കും.

സമ്മേളനത്തിന് മുമ്പെ, ബ്രാഞ്ച് സമ്മേളനങ്ങൾ 2017 സപ്തംബർ 15നും ഒക്ടോബർ 15നും ഇടയിലും ലോക്കൽ സമ്മേളനങ്ങൾ ഒക്ടോബർ 15നും നവമ്പർ 15നും ഇടയിലും ഏരിയാ സമ്മേളനങ്ങൾ നവമ്പർ 15നും ഡിസംബർ 15നും ഇടയിലും ജില്ലാ സമ്മേളനങ്ങൾ ജനുവരിയോട് കൂടിയും പൂർത്തിയാക്കണം.

തൃശൂർ, വയനാട് ജില്ലാ സമ്മേളനങ്ങൾ : ഡിസംബർ 26, 27, 28.
കാസർഗോഡ്, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങൾ : സിസംബർ 29, 30, 3ഹ.
കോഴിക്കോട്, കോട്ടയം ജില്ലാ സമ്മേളനങ്ങൾ : ജനുവരി, 2,3,4.
കൊല്ലം,മലപ്പുറം ജില്ലാ സമ്മേളനങ്ങൾ : ജനുവരി 5,6,7.
ഇടുക്കി,പാലക്കാട് ജില്ലാ സമ്മേളനങ്ങൾ : ജനുവരി 8,9,10.
തിരുവനന്തപുരം, ആലപ്പുഴ ജില്ലാ സമ്മേളനങ്ങൾ : ജനുവരി 13,14,15.
എറണാകുളം ജില്ലാ സമ്മേളനം: ജനുവരി 16,17,18.
കണ്ണൂർ ജില്ലാ സമ്മേളനം : ജനുവരി 19,20,21.
എന്നിങ്ങനെ നടത്തും.

ബ്രാഞ്ച് സമ്മേളനങ്ങൾ ഒരു മുഴുവൻ ദിവസം പൂർണമായുമെടുത്ത് ചേരണം. പാർട്ടി മെമ്പർമാരും കാൻഡിഡേറ്റ് മെമ്പർമാരും സമ്മേളനത്തിൽ പങ്കെടുക്കണം. ഉദ്ഘാടന സമ്മേളനത്തിൽ പ്രദേശത്തുള്ള പാർട്ടി കുടുംബാംഗങ്ങളെ കൂടി പങ്കെടുപ്പിക്കണം.

ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ചുള്ള വളണ്ടിയർ മാർച്ചും പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കണം.

ഏരിയാ സമ്മേളനങ്ങളിൽ 100നും 150നും ഇടയിൽ പ്രതിനിധികൾ പങ്കെടുക്കണം. പൊതുസമ്മേളനവുംവളണ്ടിയർ മാർച്ചും പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കണം. സെമിനാറുകൾ, എക്‌സിബിഷനുകളും കലാ-സാംസ്‌കാരിക പരിപാടികളും സമ്മേളത്തോടനുബന്ധിച്ച് ഒരുക്കണം.

യുവജനങ്ങൾക്കും സ്ത്രീകൾക്കും പാർടി കമ്മിറ്റികളിൽ കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പ്രദേശത്തെ സാമൂഹിക ഘടന പ്രതിഫലിപ്പിക്കത്തക്ക വിധത്തിലാവും കമ്മറ്റികൾ രൂപീകരിക്കുക.ജില്ല കമ്മിറ്റികളുടെ അനുമതിയോടെ ഏരിയ കമ്മറ്റിയിലെ അംഗസഖ്യ 21 വരെ ആക്കും. നേരത്തെ തീരുമാനിച്ചതനുസരിച്ച് മൂന്ന് ടേം പൂർത്തിയാക്കിയ സെക്രട്ടറിമാരെ മാറ്റി നിർത്തിയാകും പുതിയ കമ്മിറ്റികൾ രൂപീകരിക്കുക.

സെപ്തംബർ 23-24 വരെ ഏഷ്യൻ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സമ്മേളനം കൊച്ചിയിൽ നടക്കും സമ്മേളനത്തോടനുബന്ധിച്ച് 24ന് കൊച്ചിയിൽ വമ്പിച്ച റാലി സംഘടിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here