ഹണിബീ 2 പരാതി; ജീന്‍ പോളിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

0
63

ഹണിബീ ടുവിന്റെ ചിത്രീകരണത്തിനിടെ നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസില്‍ സംവിധായകന്‍ ജീന്‍പോള്‍ ലാല്‍ അടക്കമുള്ളവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റി. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസില്‍ നടിയുടെ മൊഴി എടുത്തിരുന്നെങ്കിലും ജീന്‍ പോള്‍ ലാല്‍ അടക്കമുളളവരെ ചോദ്യം ചെയ്തിരുന്നില്ല.

ഇവര്‍ക്കെതിരെ വഞ്ചനയ്ക്കും ലൈംഗികച്ചുവയോടെ സംസാരിച്ചതിനുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ മോശമായി പെരുമാറിയെന്നുമായിരുന്നു യുവനടിയുടെ പരാതി.

ഇതിന്റെ അടിസ്ഥാനത്തില്‍ ചിത്രത്തിന്റെ സെന്‍സര്‍കോപ്പി പരിശോധിച്ച പോലീസ് നടിയുടെ ബോഡിഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ജീന്‍പോള്‍ ലാലിനെ കൂടാതെ നടന്‍ ശ്രീനാഥ് ഭാസി, സിനിമയിലെ ടെക്‌നീഷ്യന്‍മാരായ അനൂപ്, അനിരുദ്ധ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here