ഹിസ്‌ബുള്‍ ഭീകരന്‍ കശ്മീരില്‍ വെടിയേറ്റ്‌ മരിച്ചു

0
50


ശ്രീനഗര്‍: ഹിസ്‌ബുള്‍ മുജാഹുദ്ധീന്‍ ഭീകരന്‍ കശ്മീരില്‍ വെടിയേറ്റ്‌ മരിച്ചു. അനന്ത്നാഗ് ജില്ലയിലാണ് ഹിസ്‌ബുള്‍ മുജാഹുദീന്‍ ഭീകരന്‍ യവര്‍ നിസാര്‍ വെടിയേറ്റ്‌ മരിച്ചത്. ഏറ്റുമുട്ടലിനിടെ ഇരുട്ടിന്റെ മറപറ്റി രണ്ടു ഭീകരര്‍ രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. യാവര്‍ ഭീകരുടെ ഒപ്പം ചേര്‍ന്നിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂ എന്നു പോലീസ് പറഞ്ഞു. സൈനികര്‍ക്ക് നേരെ നടക്കുന്ന കല്ലേറുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. സൌത്ത് കശ്മീര്‍ ജില്ലയിലെ ബിജ് ബെഹാരയില്‍ വെടിവെപ്പില്‍ ഒരു കശ്മീര്‍ സ്വദേശി കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ശ്രീനഗറില്‍ നിന്നും 55 കിലോമീറ്റര്‍ അകലെയുള്ള ഈ സ്ഥലത്ത് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത് ആര് എന്നു സ്ഥിരീകരിച്ചിട്ടില്ല. പോലീസ് ഇയാളുടെ ഫോട്ടോ പുറത്തു വിട്ടിട്ടുണ്ട്. ഒരു ജവാനും വെടിവെയ്പ്പില്‍ പരിക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here