ഇന്ത്യയിൽ ഉബെർ വൻകുതിപ്പിലേക്ക്

0
81

ഇരട്ട സംഖ്യയിലുളള വളർച്ച കൈവരിച്ചു
4 വർഷങ്ങളിൽ 500 ദശലക്ഷത്തിലേറെ ട്രിപ്പുകൾ പൂർത്തീകരിക്കുന്നു

ഏറ്റവും വലിയ ഓൺ ഡിമാന്റ് റൈഡ്ഷെയറിംഗ് കമ്പനിയായ ഉബെർ, 500 ദശലക്ഷം യാത്രകൾ പൂർത്തീകരിച്ചതായി ഇന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇൻഡ്യയിലെ നാല് വർഷങ്ങൾ നീളുന്ന അതിന്റെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണിത്. രാജ്യത്ത് ഇരട്ട-അക്ക വളർച്ച കൈവരിച്ചതായി കമ്പനി പ്രഖ്യാപനം നടത്തുന്ന ഒരു കാലയളവിൽ തന്നെയാണ് ഇത് സാക്ഷാത്കരിക്കപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. ജൂൺ 2017-മായുളള താരതമ്യത്തിൽ ഇത് 2.5 ഇരട്ടി വർഷാധിക വളർച്ചയാണ്.

”ഉബെർ ഇൻഡ്യയെ സംബന്ധിച്ചിടത്തോളം ഗണ്യമായ ഒരു നാഴികക്കല്ല് തന്നെയാണ്. നാല് വർഷങ്ങൾക്ക് മുൻപ്, വെറും 3 ജീവനക്കാരുമായി ബാംഗ്ലൂരിൽ ഞങ്ങളുടെ സേവനം അവതരിപ്പിച്ചപ്പോൾ, ‘ഒരു ബട്ടണമർത്തി ഒരു യാത്ര നേടാവുന്ന’ ഇന്ദ്രജാലത്തിന്റെ അനുഭവം നേടിയ ലോകത്തെ 18-ാമത്തെ രാജ്യമായിരുന്നു ഇൻഡ്യ. ഇന്ന്, നാഗരിക ഗതാഗതത്തിന്റെ ഭാവിയെ പുനർനിർവ്വചിക്കുന്ന പൊതുവായ ഒരു ദർശനം പങ്കുവെക്കുന്ന 1000-ത്തിലധികം അംഗങ്ങളുടെ ഒരു ടീമായിത്തീർന്നിരിക്കുന്നു ഞങ്ങൾ. പുത്തൻ നാഴികക്കല്ലുകൾ കൈവരിക്കുകയും ഞങ്ങളുടെ അത്ഭുതാവഹമായ വളർച്ചയുടെ യാത്ര തുടരുകയും ചെയ്യുന്നത്, ഇൻഡ്യയിൽ ഞങ്ങൾ വളർത്തിയെടുക്കുന്ന ശക്തമായ ബിസിനസിന്റെ ഒരു പ്രതിഫലനമാണ്. ഉബെറിന്റെ വളർച്ചയുടെ ഗതിവേഗവും ഞങ്ങളുടെ യാത്രക്കാരിലും പങ്കാളികളായ ഡ്രൈവർമാരിലും ഞങ്ങൾ പ്രവർത്തിക്കുന്ന നഗരങ്ങളിലും ഞങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പ്രഭാവവും എന്നെ  യഥാർത്ഥത്തിൽ വിനയാന്വിതനാക്കിത്തീർക്കുന്നു.”  ഈ അവസരത്തിൽ പ്രതികരിച്ചു കൊണ്ട് ഉബെർ ഇൻഡ്യ ആൻഡ് സൗത്ത് ഏഷ്യയുടെ പ്രസിഡന്റായ അമിത് ജയിൻ പറഞ്ഞു,

ഡ്രൈവർ പങ്കാളികളുടെ സമർപ്പണബോധമുളള സേവനവും ഞങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്ന യാത്രക്കാരുടെ വിശ്വസ്തതയും ഇല്ലായിരുന്നുവെങ്കിൽ ഇതെല്ലാം സാദ്ധ്യമാകില്ലായിരുന്നു. നന്ദി പറയുന്നതിനും പ്രകടിപ്പിക്കുന്നതിനുമായി ഉബെർ ഭാഗ്യശാലികളായ 176 ഡ്രൈവർ പങ്കാളികൾക്ക് രൂ. 5000-വീതവും ഭാഗ്യശാലികളായ യാത്രക്കാർക്ക് രൂ. 500 മൂല്യമുളള ക്രെഡിറ്റും നൽകുകയാണ്.

മുന്നോട്ടുളള പ്രയാണത്തിൽ, അടുത്ത അഞ്ഞൂറ് ദശലക്ഷത്തിലേക്ക് എത്തിച്ചേരുന്നതിന് കമ്പനിയെ സഹായിക്കുന്ന സവിശേഷതകൾ ഡ്രൈവർമാർക്കും യാത്രക്കാർക്കും നൽകുന്നതിൽ മുൻപെന്നെത്തേക്കാളും ഉബെർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here