മണിപ്പൂരി സമരനായിക ഇറോം ശാർമിളയുടെ വിവാഹം റദ്ദാക്കണമെന്ന ആവശ്യവുമായി തമിഴ്നാട്ടിൽ ഹിന്ദു മക്കൾ കക്ഷി രംഗത്ത്. കൊടൈക്കനാലിലെ രജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്തതിനെതിരെയാണ് ഹിന്ദു മക്കൾ കക്ഷി പ്രതിഷേധവുമായി രംഗത്തു വന്നത്. ഇവിടെ വച്ച് വിവാഹം നടത്തുന്നത് പ്രദേശത്തെ ശാന്തയും സമാധാനവും വഷളാകുമെന്നും പറയുന്നു.
ജൂലൈ മാസം 12നാണ് സബ് രജിസ്റ്റാർ ഓഫീസിലാണ് വിവാഹം രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിക്കാർ ഉണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ അത് ബോധിപ്പിക്കണമെന്നാണ് നിയമത്തിലുള്ളത്.
വിവാഹത്തിനുള്ള അനുമതി റദ്ദാക്കണമെന്ന് കൊഡൈക്കനാൽ സബ് രജിസ്ട്രാർ ഓഫീസിൽ പരാതി നൽകിയിട്ടുണ്ട്. മണിപ്പൂർ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റതോടെ ശാർമ്മിളയും ഭർത്താവ് ഡെസ്മണ്ട് കുടിനോയും കൊടൈക്കനാലേക്ക് താമസം മാറ്റിയിരുന്നു. ആദ്യം ഇതിനെ എതിർത്ത് രംഗത്തുവന്നത് സാമൂഹിക പ്രവർത്തകൻ വി. മുരളിധരനാണ് രംഗത്തുവന്നത്.
മണിപ്പൂർ സ്വദേശിനിയായ ഇവർ വിവാഹത്തിനായി കൊടൈക്കനാൽ എന്തിനാണ് തെരഞ്ഞെടുത്തതെന്നാണ് മക്കൾ കക്ഷി നേതാക്കൾ ചോദിക്കുന്നത്. പങ്കാളിക്കൊപ്പം ഗോവയിലോ സ്വദേശമായ മണിപ്പൂരിലോ ചെന്ന് വിവാഹം ചെയ്തോളൂ എന്നാണ് മക്കൾ കക്ഷി നേതാക്കൾ പറയുന്നത്. നക്സൽ ഭീഷണി നിലവിലുള്ള പ്രദേശത്ത് ഇവരുടെ താമസം സർക്കാരിന് ഭീഷണിയാകുമെന്നും ഹിന്ദു മക്കൾ കക്ഷി അവകാശപ്പെടുന്നു.