ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് പാര്‍ലമെന്റില്‍ ആരംഭിച്ച സാഹചര്യത്തില്‍ ഇതിനു മുന്നോടിയായി എന്‍ഡിഎ എംപിമാര്‍ക്കായി നടത്തിയ ഡമ്മി വോട്ടെടുപ്പില്‍ എന്‍ഡിഎയ്ക്കു ലഭിച്ചത് 16 അസാധു വോട്ടുകള്‍. വോട്ടിങ് പരിശീലനത്തിനും ശേഷം നടത്തിയ വേട്ടെടുപ്പിലെ വോട്ടര്‍മാരായ എംപിമാരുടെ പ്രകടനത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിരാശ പ്രകടിപ്പിച്ചു.
അസാധുവാകാതെ ശരിയായ സ്ഥാനാര്‍ഥിക്ക് എങ്ങനെ വോട്ട് രേഖപ്പെടുത്തണമെന്ന പരിശീലനമായിരുന്നു ആദ്യം നടന്നത്. അതിനു ശേഷമായിരുന്നു വോട്ടെടുപ്പ്. എന്നാല്‍ വോട്ടെടുപ്പില്‍ 16 പേര് ചെയ്തത് അസാധു വോട്ടുകളായിരുന്നു. ഇവര്‍ക്ക് വീണ്ടും വോട്ട് രേഖപ്പെടുത്തുന്നതില്‍ പരിശീലനം നല്‍കുകയും, വോട്ടെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
രണ്ടാഴ്ച മുന്‍പ് നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 21 അസാധു വോട്ടുകളാണ് രേഖപ്പെടുത്തപ്പെട്ടത്. ഇതില്‍ ഭൂരിപക്ഷവും ബിജെപി എംപിമാരുടേതായിരുന്നു. കഴിഞ്ഞ ആഴ്ച ചേര്‍ന്ന ഒരു പാര്‍ട്ടി യോഗത്തില്‍ വോട്ട് രേഖപ്പെടുത്തുക എന്ന നിസ്സാരമായ പ്രക്രിയ ശരിയായി ചെയ്യാന്‍ സാധിക്കാത്തതിന് ബിജെപി എംപിമാരെ അമിത് ഷാ ശക്തമായി വിമര്‍ശിച്ചിരുന്നു.
മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. മുന്‍ ദേശീയാധ്യക്ഷനുമായ വെങ്കയ്യ നായിഡുവാണ് എന്‍.ഡി.എ. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. ബംഗാള്‍ മുന്‍ ഗവര്‍ണറും ഗാന്ധിജിയുടെ ചെറുമകനുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷസ്ഥാനാര്‍ഥി.