ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; കുഞ്ഞാലിക്കുട്ടിക്കും, അബ്ദുള്‍ വഹാബിനും വോട്ട് ചെയ്യാനായില്ല

0
164

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള മുസ്ലീം ലീഗ് എംപിമാരായ പി.കെ കുഞ്ഞാലിക്കുട്ടിക്കും പി.വി അബ്ദുള്‍ വഹാബിനും വോട്ട് ചെയ്യാനായില്ല. നിശ്ചിത സമയത്തിനു ശേഷം എത്തിയതിനാലാണ് ഇരുവര്‍ക്കും വോട്ട് ചെയ്യാന്‍ സാധിക്കാതെ വന്നത്. 5.10ന് ആണ് ലീഗ് എംപിമാര്‍ പാര്‍ലമെന്റിലെത്തിയത്.

മൂന്ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകിയതും സമയം മാറ്റിയതുമാണ് എംപിമാര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നതിന് പിന്നില്‍. മുംബൈ- ഡല്‍ഹി യാത്രക്കായി മൂന്ന് വിമാനങ്ങള്‍ മാറികയറേണ്ടി വന്നു. എയര്‍ ഇന്ത്യ വിമാനങ്ങള്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്ന ആക്ഷേപമാണ് ഉയരുന്നത്.

വിമാനം യാത്രാ സമയമായിട്ടും പുറപ്പെടാതെ യാത്രികരെ മറ്റൊന്നിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഈ വിമാനവും കൃത്യസമയത്ത് പുറപ്പെട്ടില്ല. പകരം മറ്റൊരു വിമാനം ഏര്‍പ്പെടുത്തി. ഇതിലാണ് എംപിമാര്‍ പാര്‍ലമെന്റിലെത്തിയത്. എന്നാല്‍ സമയം കഴിഞ്ഞിരുന്നു. അതേസമയം വിമാനം മനപ്പൂര്‍വ്വം വിമാനം വൈകിപ്പിച്ചെന്ന് ആരോപണവും ഉയരുന്നുണ്ട്.

മുസ്ലീം ലീഗിന്റെ രണ്ട് എംപിമാര്‍ ഉള്‍പ്പെടെ 14 പേര്‍ വോട്ട് ചെയ്തില്ല. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 771 എംപിമാര്‍ വോട്ട് രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here