ലണ്ടനിൽ നടക്കുന്ന ലോകചാമ്പ്യൻഷിപ്പിന്റെ 100 മീറ്റർ ഹീറ്റ്സിൽ ഉസൈൻ ബോൾട്ട് സെമിയിലെത്തി. 10.07 സെക്കന്റിലാണ് ബോൾട്ട് ഓട്ടം പൂർത്തിയാക്കിയത്. എന്നാൽ കരിയറിലെ ഏറ്റവും മോശം പ്രകടനമായാണ് ബോൾട്ട് ഇതിനെ വിലയിരുത്തതിയത്.
മോശം തുടക്കത്തിലും 10.07 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയാണ് ബോൾട്ട് ആറാം ഹീറ്റ്സിൽ സെമിയിൽ എത്തിയത്. ജെയിംസ് ദാസലോവു 10.13 സെക്കന്റിൽ രണ്ടാമതായി.
100 മീറ്റർ ഹീറ്റ്സിലെ മികച്ച സമയം കുറിച്ചത് ജമൈക്കൻ താരം ജൂലിയൻ ഫോർട്ടെയാണ്. മൂന്നാം ഹീറ്റ്സിൽ 9.99 സെക്കൻഡിൽ ഫോർട്ടെ ഓട്ടം പൂർത്തിയാക്കി.
ജമൈക്കയുടെ തന്നെ യൊഹാൻ ബ്ലേക്ക്(10.13), അമേരിക്കയുടെ ജസ്റ്റിൻ ഗാറ്റ്ലിൻ(10.05) ക്രിസ്റ്റിയൻ കോളമെൻ(10.01), ജപ്പാന്റെ സാനിബ്രൗൺ(10.05) ചൈനയുടെ ബിങ്ട്യൻ എന്നിവരും സെമിയിലെത്തിയിട്ടുണ്ട്.