കണ്ണൂർ: സംഘർഷം അവസാനിപ്പിക്കാൻ സിപിഎം-ബിജെപി ധാരണ

0
273

രാഷ്ട്രീയസംഘർഷങ്ങൾ അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് സിപിഎമ്മും ബിജെപിയും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി പി.ജയരാജൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ആർഎസ്എസ് പ്രാന്തകാര്യവാഹക് ഗോപാലൻകുട്ടി മാസ്റ്റർ, ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് എന്നിവർ പങ്കെടുത്ത സമാധാന ചർച്ചയിലാണ് സംഘർഷം അവസാനിപ്പിക്കാൻ കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനമായത്.

അടുത്തിടെ പ്രശ്‌നങ്ങളുണ്ടായ പയ്യന്നൂരിലും തലശ്ശേരിയിലും പ്രശ്നപരിഹാരത്തനായി ഇരുപാർട്ടികളുടേയും ജില്ലാ നേതാക്കൾ മുൻകയ്യെടുത്ത് സമാധാന ചർച്ചകൾ സംഘടിപ്പിക്കും. ആഗസ്റ്റ് പതിനൊന്നിന് പയ്യന്നൂരിൽ ആദ്യയോഗം ചേരും. ഞായറാഴ്ച്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്ന സമാധാന യോഗത്തിന് ശേഷം കണ്ണൂരിൽ സർക്കാർ തലത്തിലുള്ള സമാധാനചർച്ചകളും നടക്കും.

കണ്ണൂരിൽ ഇനി ഒരു തരത്തിലുള്ള സംഘർഷങ്ങൾ സൃഷ്ടിക്കരുതെന്നും പ്രശ്മുണ്ടായാൽ അത് വഷളാക്കരുതെന്നും ഇരു പാർട്ടികളുടെ പ്രാദേശിക നേതൃത്വങ്ങൾക്ക് നിർദ്ദേശം നൽകും. അടുത്ത പത്തു ദിവസത്തതിനുള്ളിൽ ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്നും പ്രാദേശിക തലത്തിൽ ഇതിനായി യോഗങ്ങൾ വിളിക്കാനും തീരുമാനമായി.

തികച്ചും സമാധാനപരമായിരുന്നു ചർത്ത. സാധാരണഗതിയിൽ സംഘർഷങ്ങളുണ്ടായ ശേഷം സമാധനചർച്ചകൾ ചേരാറുണ്ടെങ്കിലും താത്കാലികമായ സമാധാനന്തരീക്ഷം മാത്രമേ ഉണ്ടാവാറുള്ളൂ. സംഘർഷമുണ്ടായാൽ ചർച്ചക്കു പകരം കൃത്യമായ ഇടവേളകളിൽ ഇരുവിഭാഗങ്ങളും യോഗം ചേർന്ന് സമാധാന അന്തരീക്ഷം വിലയിരുത്തണം എന്ന നിർദേശവും ചർച്ച ചെയ്തു. രാഷ്ട്രീയസംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ രക്തസാക്ഷി ദിനം ആചരിക്കുമ്പോൾ അത് മറുപക്ഷത്തെ പ്രകോപിപ്പിക്കാത്ത തരത്തിൽ വേണമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here