കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; 3 ലഷ്‌ക്കര്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

0
63

ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌ക്കര്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സൊപോറെയിലാണ് സംഭവം.

കാശ്മീരിലെ അമര്‍ഗാ മേഖലയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് അര്‍ധ രാത്രിയോടെ സൈന്യം വളയുകയായിരുന്നു.

രാത്രി രണ്ട് മണിയോട് കൂടി ഒരു വീടിനകത്ത് ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടലാരംഭിച്ചു. പുലര്‍ച്ചെ 5.55 ന് ആണ് ഏറ്റുമുട്ടല്‍ അവസാനിച്ചതെന്നും സൈന്യം വ്യക്തമാക്കി.

ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്ന് മൂന്ന് എ.കെ 47 തോക്കുകളും കണ്ടെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here