കുടിയേറ്റക്കാര്‍ക്ക് ആദ്യ 5 വര്‍ഷം ആനൂകൂല്യങ്ങള്‍ ലഭിക്കില്ല; ട്രംപ്

0
62

തന്റെ രാജ്യത്ത് പൗരന്മാര്‍ക്കാണ് മുന്‍ഗണന എന്നും, അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്‍ ആദ്യത്തെ അഞ്ചു വര്‍ഷം രാജ്യത്തിന്റെ ക്ഷേമ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായിരിക്കില്ലെന്നു പ്രസിഡന്റ് ട്രംപ്.

പുതിയ യോഗ്യത അനുസരിച്ചുള്ള കുടിയേറ്റ സംവിധാനത്തിന് പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിവാര റേഡിയോ, വെബ് പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.

കുറച്ച കാലങ്ങള്‍ക്കു മുന്‍പോ ചെയ്തതു പോലെ അമേരിക്കയിലേക്ക് ഇനി വെറുതെ വന്നു പോകാനാവില്ല. അമേരിക്കയിലെത്തി ആദ്യത്തെ അഞ്ചു വര്‍ഷം നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ലഭിക്കണമെന്നില്ല.

രാജ്യത്ത് നിലനില്‍ക്കുന്ന ക്ഷേപമപദ്ധതികളുടെ ദുരുപയോഗം തടയാനാണ് യോഗ്യത അനുസരിച്ചുള്ള കുടിയേറ്റ നിയമം കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. അമേരിക്കന്‍ സമ്പദ്ഘടനയേയും അമേരിക്കന്‍ തൊഴിലാളികളേയും സംരക്ഷിക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here