ചാനൽ ബഹിഷ്‌കരണം; അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ശ്വേതാ മേനോൻ

0
281

ഓണത്തോട് അനുബന്ധിച്ച് ടെലിവിഷൻ ചാനലുകളെ ബഹിഷ്‌കരിക്കണമെന്നത് സംബന്ധിച്ചുള്ള അറിയിപ്പുകളൊന്നും ആരുടെ ഭാഗത്ത് നിന്നും ലഭിച്ചില്ലെന്ന് നടി ശ്വേതാ മേനോൻ. സമീപകാലത്തെ ചില സംഭവങ്ങളുടെ പശ്ചാതലത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള ടെലിവിഷൻ ഷോകളിൽ നിന്ന് മലയാള നടീനടന്മാർ വിട്ടുനിൽക്കുമെന്ന  വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ശ്വേത. അത്തരം നിലപാടുകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് അറിയിപ്പുകളൊന്നും ഒരു സംഘടനയുടെയും ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഔദ്യോഗികമായി അത് സംബന്ധിച്ചുള്ള അറിയിപ്പുകൾ ലഭിക്കുമ്പോൾ മാത്രം അക്കാര്യം ചർച്ച ചെയ്യാമെന്നും ശ്വേത പറഞ്ഞു. പുതിയ ചിത്രം ‘നവൽ എന്ന ജൂവലി’ന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശ്വേത. അറബ് രാജ്യത്തേക്ക് കുടിയേറിയ മലയാളികളുടെ കഥ പറയുന്ന ‘നവൽ എന്ന ജുവൽ’ രഞ്ജിലാൽ ദാമോദരൻ സംവിധാനം ചെയ്തിരിക്കുന്നു. ആൺവേഷത്തിലും ശ്വേത മേനോൻ എത്തുന്ന ചിത്രത്തിൽ ഇറാഖിലെ ബാഗ്ദാദിൽ നിന്നുള്ള ഹോളിവുഡ് നടി റിം ഖാദിയാണ് നായിക.

LEAVE A REPLY

Please enter your comment!
Please enter your name here