നടി ആക്രമിക്കപ്പെട്ട കേസിൽ രണ്ടാം കുറ്റപത്രം ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കോടതിയിൽ സമർപ്പിക്കും. ദിലീപിനെ ഉൾപ്പെടുത്തിയുള്ള രണ്ടാം കുറ്റപത്രവും പൾസർ സുനിയെ മുഖ്യപ്രതിയാക്കിയുള്ള ഒന്നാം കുറ്റപത്രവും ഒരുമിച്ച് വിചാരണ നടത്താൻ കഴിയുന്ന രീതിയിലാണ് പോലീസ് നീങ്ങുന്നത്.
അതേസമയം ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും. തിങ്കളാഴ്ച ഹൈക്കോടതി സിംഗിൾബെഞ്ചിന് മുൻപാകെ ദിലീപ് ജാമ്യാപേക്ഷ സമർപ്പിക്കും. ദിലീപിന് വേണ്ട ആദ്യം ഹാജരായ രാംകുമാറിന് പകരം ബി. രാമൻപിള്ളയാണ് ജാമ്യാപേക്ഷ സമർപ്പിക്കുക.
നേരത്തെ ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്നും മാനേജർ അപ്പുണ്ണിയെ പിടി കിട്ടാത്തതും തുടങ്ങിയ പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.