ദിലീപിന്റെ ചാലക്കുടി ഡി സിനിമാസ് നഗരസഭ അടച്ചുപൂട്ടി. ഇന്നലെ വൈകിട്ട് ആറരയോടെ നഗരസഭ നേതൃത്വം നേരിട്ടെത്തിയാണ് തിയറ്റര്‍ അടപ്പിച്ചത്. ഇന്നു മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല.
നഗരസഭയുടെ അനുമതിയില്ലാതെ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിച്ചിപ്പിച്ചതാണു നടപടിക്കു കാരണം. ഫസ്റ്റ്, സെക്കന്‍ഡ് ഷോകള്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് നല്കിയിരുന്നതിനാല് ഷോ അനുവദിച്ചു. ഇന്നു മുതല്‍ ഷോ ഇല്ലെന്ന് തിയറ്റര്‍ അധികൃതരും അറിയിച്ചിട്ടുണ്ട്.
നടിയുമായി ബന്ധപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് ഡി സിനിമാസിന്റെ ഭൂമി അനധികൃതമായി കയ്യേറിയതാണെന്ന് ആരോപണമുയര്‍ന്നത്. എന്നാല്‍ തിയേറ്റര്‍ ഇരിക്കുന്ന സ്ഥലം കയ്യേറിയതല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നഗരസഭ തീരുമാനിക്കുകയായിരുന്നു.