നടിയെ ആക്രമിച്ച കേസ്; നാദിര്‍ഷായുടെ സഹോദരനെ ചോദ്യം ചെയ്യുന്നു

0
97

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായുടെ സഹോദരന്‍ സമദിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബ്ബില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍.

ദിലീപിന്റെ സ്റ്റേജ് ഷോകളിലും സിനിമകളിലും സജീവ സാന്നിദ്ധ്യമാണ് ഗായകന്‍ കൂടിയായ സമദ്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ബൈജു.കെ.പൗലോസും ചോദ്യം ചെയ്യലിന് എത്തിയിട്ടുണ്ട്.

നടന്‍ ദിലീപ് ജാമ്യത്തിന് വീണ്ടും ഹൈക്കോടതിയെ സമീപിപ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ ഉടന്‍ കുറ്റപത്രം തയ്യാറാക്കാന്‍ പോലീസ് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ദിലീപിന്റെ താരഷോകളില്‍ പങ്കെടുത്ത പലരേയും വിളിച്ചുവരുത്തി മൊഴി എടുക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here