ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി; ഫലപ്രഖ്യാപനം വൈകീട്ട്

0
64

ദില്ലി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എം വെങ്കയ്യ നായിഡുവും, ഗാന്ധിജിയുടെ ചെറുമകനും ബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണഗാന്ധിയുമാണ്‌ എന്‍ഡിഎ,-പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍. രാവിലെ 10 മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം അഞ്ചു വരെ നീണ്ടുനില്‍ക്കും. രാത്രി ഏഴു മണിയ്ക്ക് ഫലം പ്രഖ്യാപനം നടക്കും.

പാര്‍ലമെന്റിന്റെ ഇരുസംഭകളിലെയും അംഗങ്ങളുള്‍പ്പെടുന്ന ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ആകെയുള്ള 790 വോട്ടുകളില്‍, 395 വോട്ടുകള്‍ നേടുന്നയാള്‍ വിജയിക്കും. 500 ലേറെ വോട്ടുകള്‍ ആണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. വിജയം പ്രതീക്ഷിക്കപ്പെടുന്നത് വെങ്കയ്യ നായിഡുവിനാണ്.

ലോക്‌സഭയില്‍ 337 അംഗങ്ങളും രാജ്യസഭയില്‍ 80 അംഗങ്ങളുമാണ് എന്‍ഡിഎയ്ക്ക് നിലവില്‍ ഉള്ളത്. ഐഎഡിഎംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ് എന്നീ പാര്‍ട്ടികളും വെങ്കയ്യനായിഡുവിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

ഇവര്‍ക്ക് ഇരുസഭകളിലുമായി 67 എംപിമാരാണ് ഉള്ളത്. അതുകൂടാതെ ജെഡിയു പിന്തുണ കൂടി നിലവില്‍ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here