പുതിയ ഓണം പ്ലാനുകളുമായി ബിഎസ്എൻഎൽ

0
199

കൊച്ചി: വാർത്താവിനിമയ രംഗത്തെ കനത്ത മത്‌സരം നേരിടാൻ ഓണത്തോടനുബന്ധിച്ച് നിരവധി ആകർഷകങ്ങളായ ഓഫറുകളുമായി ബിഎസ്എൻഎല്ലും രംഗത്ത്. നാളെ മുതൽനിലവിൽ വരുന്ന 44 രൂപയുടെ പുതിയ ഓണം പ്രീപെയ്ഡ് മൊബൈൽ  പ്ലാനിന് ഒരു വർഷമാണ് കാലാവധി. 20 രൂപയുടെ സംസാര സമയം ലഭിക്കും. ആദ്യത്തെ 30 ദിവസം ബിഎസ്എൻ.എൽ കോളുകൾക്ക് മിനിട്ടിന് അഞ്ച് പൈസയും, മററ് കോളുകൾക്ക് ഇന്ത്യയിലെവിടേക്കും മിനിട്ടിന് 10 പൈസയുമാണ് കോൾ നിരക്കുകൾ. ഈ കാലയളവിൽ 500 എം ബി ഡേററയൂം സൗജന്യമായി ലഭിക്കും. തുടർന്ന് എല്ലാ കോളുകൾക്കും സെക്കന്റിന് ഒരു പൈസ നിരക്കാണ്. ഒരു  എം ബി ‘ ഡേററാ ഉപയോഗത്തിന് 10 പൈസ ആണ് ഈടാക്കുക. അതായത് ഒരു  ജി ബി ‘ ഡേററാ ഉപയോഗത്തിന് 100 രൂപ മാത്രം. ഫ്രണ്ട്‌സ് ആൻഡ് ഫാമിലി  സ്‌കീമിൽ 4 നമ്പറുകളിലേക്ക്  കുറഞ്ഞ നിരക്കിൽ വിളിക്കാനാകും. ബിഎസ്എൻഎൽ കോളുകൾക്ക് മിനിട്ടിന് 10 പൈസയും, മററ് നെററ്‌വർക്കുകളിലേക്ക് മിനിട്ടിന് 20 പൈസയുമാണ് കോൾ നിരക്കുകൾ.

110,200,500,1000 രൂപയുടെ റിചാർജിന്  പൂർണ സംസാര സമയം ലഭിക്കുമെന്നത്  ഈ പ്ലാനിന്റെ സവിശേഷതയാണ് .പ്രീപെയ്ഡ് മൊബൈലിൽ മൂന്ന് പുതിയ പ്രത്യേക താരിഫ് വൗച്ചറുകളും ബിഎസ്എൻഎൽ അവതരിപ്പിക്കുന്നുണ്ട്. 188 രൂപയുടെ താരിഫ് വൗച്ചറിൽ 189 രൂപയുടെ സംസാര മൂല്യം മെയിൻ അക്കൗണ്ടിൽ ല‘ഭിക്കുന്നതോടൊക്ഷം 14 ദിവസത്തേക്ക് 31 രൂപയുടെ  അധിക സംസാര സമയവും 1ജിബി ഡാററയും ലഭിക്കും. 289 രൂപയുടെ വൗച്ചറിൽ 289 രൂപയുടെ സംസാര മൂല്യം മെയിൻ അക്കൗണ്ടിൽ ലഭിക്കുന്നതോടൊപ്പം 51 രൂപയുടെ  അധിക സംസാര സമയവും 1ജിബി ഡാററയും 28 ദിവസത്തേക്ക് ല‘ഭിക്കും. 389 രൂപയുടെ വൗച്ചറിൽ 389 രൂപയുടെ സംസാര മൂല്യത്തോടൊക്ഷം 30 ദിവസത്തേക്ക് 71 രൂപയുടെ  അധിക സംസാര സമയവും 1ജിബി ഡാററയും ലഭിക്കും. ഇപ്പോൾ ഡേററാ ഉപയോഗിക്കാത്ത സ്മാർട്ട് ഫോണുള്ള എല്ലാ ബിഎസ്എൻഎൽ വരിക്കാർക്കും ഒരു മാസക്കാലയളവിലേക്ക് ഒരു ജിബി ഡേററാ സൗജന്യമായി നൽകിയിട്ടുണ്ട്.

മൊബൈൽ മേഖലയിൽ  ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവാണ് പ്രകടമാക്കുന്നത്. വരിക്കാരുടെ താൽപര്യങ്ങൾക്ക് ഉതകുന്ന തരത്തിലുള്ള വൈവിധ്യമായ പ്‌ളാനുകൾ മററ് ഏതൊരു മൊബൈൽ ദാതാവിനേക്കാളും ബിഎസ്എൻഎൽ ജനപ്രിയമാകുവാൻ സഹായിക്കുന്നുണ്ടെന്ന്  എറണാകുളം ബിസിനസ് ഏരിയ പ്രിൻസിപ്പൽ ജനറൽ മാനേജർ  ജിമുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രീപെയ്ഡ് മൊബൈലിലെ പരിധിയില്ലാത്ത ഡേററാ ഉപയോഗം ലഭിക്കുന്ന 333 പ്ലാനിൽ ദിവസേന 2 ജിബി വരെ വേഗ നിയന്ത്രണമില്ല. തുടർന്ന് വേഗത 80  എം ബി പി എസ് ആയി കുറയുമെന്നു മാത്രം. 56 ദിവസമാണ് കാലാവധി.  395 പ്ലാനിൽ പരിധിയില്ലാതെ ഡേററാ ഉപയോഗവും കൂടാതെ ബിഎസ്എൻഎൽ ശൃംഖലയിലേക്ക് 50 മണിക്കൂറും, മററ് നെററ്‌വർക്കുകളിലേക്ക് 30 മണിക്കൂറും സംസാര സമയം ലഭിക്കും. പോസ്‌ററ് പെയ്ഡ് മൊബൈലിലെ 799 പ്ലാനിൽ പരിധിയില്ലാതെ കോളുകളും 10 ജിബി ഡേററാ ഉപയോഗവും ലഭിക്കും.

325 പ്ലാനിൽ 270 രൂപയുടെ സംസാര മൂല്യവും 2 ജിബി ഡേററാ ഉപയോഗവും ലഭിക്കും. പോസ്‌ററ് പെയ്ഡ് മൊബൈലിൽ 50 രൂപക്ക് 550 എംബിയും 75 രൂപക്ക് 1.5 ജിബിയും   രൂപക്ക്  ജിബിയും 549 രൂപക്ക് 16 ജിബിയും ഡേററാ ഉപയോഗം കൂടുതലായി ലഭ്യമാക്കാം. റോമിങ്ങിൽ സൗജന്യ ഇൻകമിങ്ങ്, ബിഎസ്എൻ.എൽ ലാൻഡ് ഫോണുകളിലേക്ക് സൗജന്യ കോൾ ഫോർവേഡിങ്ങ് തുടങ്ങിയ സൗകര്യങ്ങൾ ബിഎസ്എൻഎൽ നല്കുന്നുണ്ട്. മൊബൈലിലും, ലാൻഡ് ലൈനിലും ഉപ‘േഭാക്താക്കൾക്ക്  നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നതോടൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും ആധുനിക സാങ്കേതിക വിദ്യകളുടെ പിൻബലത്തോടെയും വൻ കുതിപ്പാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.കൂടുതൽ മൊബൈൽ കവറേജ്  ലക്ഷ്യമാക്കി പുതിയതായി  84 2ജി ടവറുകളും, 234 3ജി ടവറുകളും ജില്ലയിൽ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇപ്പോൾ ഇത്  883, 651 ആണ്. നഗരങ്ങളിലെ തിരക്കേറിയ പ്രദേശങ്ങളിലും, മററ് മേഖലകളിലെ ടെലിഫോൺ എക്‌സ്‌ചേുകളിലും വൈഫൈ ഹോട്ട് സ്‌പോട്ടുകൾ സ്ഥാപിച്ചു വരുന്നു, ഇതിനോടകം 40 വൈഫൈ ഹോട്ട്  സ്‌പോട്ടുകളും 103 ആക്‌സസ് പോയന്റുകളും സ്ഥാപിച്ചു കഴിഞ്ഞു ഗ്രാമീണ മേഖലകളിലെ ടെലിഫോൺ എക്‌സ്‌ചേുകളിലായി 156 വൈഫൈ ഹോട്ട്  സ്‌പോട്ടുകൾ സ്ഥാപിക്കുന്നതിതിന്റെ ഭാഗമായി അമ്പലമുഗൾ, പട്ടിമററം, കിഴക്കമ്പലം, നെടുമ്പാശ്ശേരി, കാലടി, മൂക്കന്നൂർ, കൂവക്ഷടി, ഓടക്കാലി, ചേലാട്, ചെറുവത്തൂർ, കോട്ടപ്പടി, പിറവം, കൂത്താട്ടുകുളം, പാമ്പാക്കുട, ഞാറക്കൽ എന്നിവിടങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ നിരക്കുകളിലും ബിഎസ്എൻഎൽ വൻ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചുണ്ട്.  പുതിയ 599 കോംബോ പ്ലാനിൽ 2 എം ബി പി എസ് വേഗതയിൽ പരിധിയില്ലാതെ ബ്രോഡ്ബാൻഡ് സൗകര്യം ലഭ്യമാകും. നിലവിലുള്ള 675 പ്ലാനിൽ ഇനിമുതൽ 10 ജിബി വരെയും 999 പ്ലാനിൽ 30 ജിബി വരെയും, 4 മബപസ വേഗതയിൽ ബ്രോഡ്ബാൻഡ് സൗകര്യം ലഭ്യമാകും. 675 നു മുകളിലുള്ള എല്ലാ പ്ലാനുകളിലും ഇനിമുതൽ നിശ്ചിത ഉയർന്ന വേഗപരിധിയിക്കു ശേഷം കുറഞ്ഞ വേഗത 2  എം ബി പി എസ്  ആവും.ഗ്രാമീണമേഖലയിലെ ഉപഭോക്താക്കൾക്ക്  മാത്രമുള്ള 650 കോംബോ പ്ലാനിൽ 15 ജിബി വരെ 2  എം ബി പി എസ്  വേഗതയിലും തുടർന്ന് 1 എം പി പി എസ്  വേഗതയിൽ  പരിധിയില്ലാതെയും ബ്രോഡ്ബാൻഡ് ഉപയോഗിക്കാം. ലാൻഡ് ലൈൻ ഉപഭോക്താക്കൾക്ക് കൂടുതൽ ആധുനിക വാർത്താവിനിമയ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി എറണാകുളം ബിസിനസ്ഏരിയയിലെ  138 ടെലിഫോൺ എക്‌സ്‌ചേുകൾ എതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നെക്‌സ്‌ററ് ജനറേഷൻ നെററ്‌വർക്ക്(എൻജിഎൻ) സംവിധാനത്തിലേക്ക് മാറും. ബിഎസ്എൻഎൽ മൊബൈലുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എറണാകുളം ബിസിനസ്ഏരിയയിൽ ആകെ 15 ലക്ഷത്തിലധികം മൊബൈലുകൾ കണക്ഷനുകൾ ആണ് ബിഎസ്എൻഎലിനുള്ളതെന്നും  അദ്ദേഹം പറഞ്ഞു.  ഇതിനോടകം ഒന്നര ലക്ഷത്തോളം മൊബൈലുകൾ ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. ബിഎസ്എൻ.എൽ കസ്‌ററമർ സർവീസ് സെന്ററുകളിലും അംഗീകൃത ഏജൻസികളിലും റീവെരിഫിക്കേഷൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ആധാർ നമ്പറിനോടൊക്ഷം മൊബൈൽ ഫോണും കൈവശം ഉണ്ടാവണം. ഇതോടൊക്ഷം ഉപ‘േഭാക്താക്കൾക്ക് സൗജന്യ സിം ആനുകൂല്യത്തോടെ പുതിയ മൊബൈൽ   കണക്ഷനും നല്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here