ബസും കാറും ജീപ്പും കൂട്ടിയിടിച്ച് 3 മരണം

0
61

കോഴിക്കോട് കൈതപ്പൊയിലില്‍ ബസും കാറും ജീപ്പും കൂട്ടിയിടിച്ച് മൂന്നു മരണം. ഇന്ന് ഉച്ചക്ക് 2.30 യോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.

മരിച്ചവര്‍ ജീപ്പിലുണ്ടായിരുന്നവരാണ് എന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത. അപകടം സംഭവിച്ചവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here