രസീതില്‍ രേഖപ്പെടുത്തിയ തുക നല്‍കാത്തതിന്റെ പേരില്‍ കടയുടമയെ ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും ചെയ്ത സംഭവത്തിലാണ് ബി.ജെ.പി നേതാവിനെതിരെ നടപടിയെടുത്തത്.
അന്വേഷണ വിധേയമായാണ് ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാകമ്മറ്റി അന്വേഷണം നടത്തി അത് സംസ്ഥാന കമ്മറ്റിയെ അറിയിക്കും. ഫോണ്‍ സംഭാഷണങ്ങളാണ് ഇവര്‍ പരിശോധിക്കുക. റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ സുഭാഷിനെതിരെ ശക്തമായ നടപടികളായിരിക്കും സ്വീകരിക്കുക.
കൊല്ലം ജില്ലാ കമ്മറ്റി അംഗം സുഭാഷിനാണു സസ്പെന്ഷന്. രസീതില്‍ രേഖപ്പെടുത്തിയ 5000 രൂപ പിരിവ് നല്‍കാത്തതിന്റെ പേരിലാണ് സുഭാഷ് കടയുടമയെ ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞത്. 3000 രൂപ നല്‍കാമെന്ന് കടയുടമ സമ്മതിച്ചെങ്കിലും അത് വഴങ്ങാന്‍ നേതാവ് തയ്യാറായിരുന്നില്ല.