മാർസ് എം ആന്റ് എം ചോക്കലേറ്റ് കേരളത്തിലും

0
103
മാർസ് എം ആന്റ് എം ചോക്കലേറ്റ് ലുലു ഹൈപ്പർ മാർക്കറ്റിൽ ആൻഡ്രൂ ലീക്കി പുറത്തിറക്കുന്നു

കൊച്ചി- ലോകമെങ്ങും പ്രിയങ്കരമായ അമേരിക്കൻ മാർസ് എം ആന്റ് എം സിംഗിൾ ബൈറ്റ് ചോക്കലേറ്റിന്റെ മധുരം ഇനി കേരളത്തിനും നുകരാം. മാർസ് ചോക്കലേറ്റിന്റെ കേരളത്തിലെ വിപണനോദ്ഘാടനം ഇന്നലെ ലുലു മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ മാർസ് ചോക്കലേറ്റ് ലിമിറ്റഡ് ഇന്ത്യാ വിഭാഗം ജനറൽ മാനേജർ ആൻഡ്രൂ ലീക്കി നിർവഹിച്ചു.

ലോകത്തെ ഏറ്റവും വലിയ ചോക്കലേറ്റ് കമ്പനിയുടെ ജനപ്രിയ ഉൽപന്നങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന്റെ തുടക്കമാണ് എം ആന്റ് എം ചോക്കലേറ്റിന്റെ പ്രഖ്യാപനമെന്ന് ആൻഡ്രൂ ലീക്കി പറഞ്ഞു. 1941ൽ അമേരിക്കയിൽ പ്രവർത്തനം ആരംഭിച്ച എം ആന്റ് എം ചോക്കലേറ്റ് ഇന്ന് നൂറിലേറെ രാജ്യങ്ങളിലായി ലോകമെങ്ങും പ്രിയങ്കരമായ മുൻനിര ചോക്കലേറ്റ് കമ്പനിയാണെന്നും അതുകൊണ്ടു തന്നെ ഇന്ത്യൻ ഉപഭോക്താക്കളുടെ ഹൃദയംകവരാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പുമായിൽ രാജ്യാന്തര തലത്തിലുള്ള സഹകരണം തുടർന്നു കൊണ്ടുപോകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലുലു മാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സതീഷ് നായർ, ലുലു റീട്ടെയിൽ ബയിംഗ് മാനേജർ ദാസ് ദാമോദരൻ, ലുലു ഗ്രോസറി ബയർ എ എസ് സതീഷ് എന്നിവർ സംസാരിച്ചു.
യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചോക്കലേറ്റാണ് ഇന്ത്യയിൽ വിപണനം ചെയ്യുന്നത്. ചോക്കലേറ്റ്, പീനട്ട് എന്നീ രണ്ട് രുചികളിൽ ലഭിക്കുന്ന എം ആന്റ് എം ചോക്കലേറ്റിന്റെ 45 ഗ്രാം പായ്കറ്റിന് 80 രൂപയും 100ഗ്രാം പായ്ക്കറ്റിന് 150 രൂപയുമാണ് വില. മാർസ് ഇൻകോർപറേറ്റഡിന്റെ സബ്‌സിഡിയറിയായ മാർസ് ഇന്റർനാഷണൽ ഇന്ത്യയാണ് ഇന്ത്യയിൽ എം ആന്റ് എം ചോക്കലേറ്റ് വിപണനം ചെയ്യുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here