രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ത്യക്കെതിരെ സൈനിക നടപടിയെന്ന് ചൈന

0
132

ദോക് ലായില്‍നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ രണ്ടാഴ്ചയ്ക്കകം ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായേക്കുമെന്ന് ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക പത്രം ഗ്ലോബല്‍ ടൈംസ്. പ്രതിരോധരംഗത്തെ വിദഗ്ധരെ ഉദ്ധരിച്ചാണ് ഗ്ലോബല്‍ ടൈംസ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ഇത്തരമൊരു നീക്കമുണ്ടായില്‍ അത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുമെന്നും പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അതിരൂക്ഷമായ വിമര്‍ശനമാണ് പത്രത്തിന്റെ എഡിറ്റോറിയലിലുള്ളത്.

മോദി വീണ്ടുവിചാരമില്ലാതെ ഇന്ത്യയെ യുദ്ധത്തിലേക്കു തള്ളിവിടുകയാണെന്നാണ് ആരോപണം. മോദി സ്വന്തം ജനങ്ങളോടു നുണ പറയുകയാണെന്നും സൈനിക ശക്തിയില്‍ ചൈന ഇന്ത്യയേക്കാള്‍ കരുത്തരാണെന്നും ഗ്ലോബല്‍ ടൈംസ് മുഖപ്രസംഗത്തില്‍ പറയുന്നു.

ദോക് ലാ മേഖലയില്‍ ചൈന ചൈനയുടേതെന്നും ഭൂട്ടാന്‍ ഭൂട്ടാന്റേതെന്നും അവകാശപ്പെടുന്ന സ്ഥലത്തു ചൈനീസ് സൈന്യം (പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി-പിഎല്‍എ) റോഡ് നിര്‍മിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം.

റോഡ് നിര്‍മാണത്തില്‍നിന്നു പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും ചൈന തയാറായില്ല. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. ജൂണ്‍ 16നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നം ഉടലെടുത്തത്.

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം നയതന്ത്രതലത്തില്‍ പരിഹരിക്കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here