രസീതിലെ പണം നല്‍കിയില്ല; കടക്കാരനു ബി.ജെ.പി നേതാവിന്റെ അസഭ്യവര്‍ഷം

0
112

രസീതില്‍ രേഖപ്പെടുത്തിയ പണം നല്‍കാത്തതിന്റെ പേരില്‍ കടയുടമയ്ക്ക് ബി.ജെ.പി നേതാവിന്റെ ഭീഷണി. കൊല്ലം ചവറയിലാണ് സംഭവം.

രസീതില്‍ രേഖപ്പെടുത്തിയ 5000 രൂപ പിരിവ് നല്‍കാത്തതിന്റെ പേരിലാണ് ബി.ജെ.പി നേതാവ് കടയുടമയെ ഭീഷണിപ്പെടുത്തിയത്. 3000 രൂപ നല്‍കാമെന്ന് കടയുടമ സമ്മതിച്ചെങ്കിലും വഴങ്ങാന്‍ നേതാവ് തയ്യാറായിരുന്നില്ല.

തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കച്ചവടക്കാരന്‍ എതിര്‍ത്തപ്പോള്‍ അസഭ്യവര്‍ഷവുമുണ്ടായി. സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്ന് കടയുടമ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here