രാഹുലിനെതിരായ ആക്രമണം; ബിജെപി നേതാവ് പിടിയില്‍

0
61

രാഹുല്‍ ഗാന്ധിയെ ആക്രമിച്ച സംഭവത്തില്‍ ബിജെപിയുടെ പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. ബിജെപിയുടെ യുവജന വിഭാഗത്തിന്റെ ബനാസ്‌കാന്ത ജില്ലാ ജനറല്‍ സെക്രട്ടറി ജയേഷ് ദാര്‍ജിലാണ് അറസ്റ്റിലായത്.

ആക്രമണത്തില്‍ രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പിന്‍ഭാഗത്തെ ജനല്‍ച്ചില്ല് കല്ലേറില്‍ പൊട്ടി. മുന്‍ സീറ്റില്‍ ഇരിക്കുകയായിരുന്ന രാഹുല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അംഗരക്ഷകരായ കമാന്‍ഡോകളില്‍ ചിലര്‍ക്കു പരുക്കേറ്റിരുന്നു.

മനോത്രയിലും സമീപപ്രദേശങ്ങളിലും പ്രളയത്തില്‍ കുടിയൊഴിക്കപ്പെട്ട ജനങ്ങളുമായി സംസാരിച്ച ശേഷമാണു രാഹുല്‍ ധനേറയിലെത്തിയത്. അവിടെ പ്രസംഗിക്കാനും ഉദ്ദേശ്യമുണ്ടായിരുന്നെങ്കിലും ആക്രമണം കാരണം റദ്ദാക്കി. ധനേറ ഹെലിപ്പാഡിലേക്കുള്ള വഴിയിലും കാറിനു നേരേ ആക്രമണം തുടര്‍ന്നു. ഈ ആക്രമണത്തിലാണ് കാറിന്റെ പിന്‍ചില്ലു തകര്‍ന്നത്.

തനിക്കെതിരായ ആക്രമണത്തിനു പിന്നില്‍ ബിജെപിയും ആര്‍എസ്എസ്സുമാണെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. അതേസമയം, അസംതൃപ്തരായ ജനക്കൂട്ടമാണ് അക്രമത്തിനു പിന്നിലെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here