വെങ്കയ്യ നായിഡു ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി

0
145

ന്യൂഡല്‍ഹി: വെങ്കയ്യ നായിഡു ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി. പ്രതിപക്ഷത്തിന്റെ ഗോാപാല്‍കൃഷ്ണ ഗാന്ധിക്കെതിരെ 272 വോട്ടുകള്‍ക്കാണ് വെങ്കയ്യ നായിഡുവിന്റെ ജയം. വെങ്കയ്യ നായിഡുവിന് 516 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് ലഭിച്ചത് 244 വോട്ടുകള്‍ ലഭിച്ചു.

771 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഇതില്‍ പതിനൊന്ന് വോട്ടുകള്‍ അസാധുവായിരുന്നു. രാവിലെ പത്തുമുതല്‍ വൈകീട്ട് അഞ്ചുവരെയായിരുന്നു വോട്ടെടുപ്പ് നടന്നത്

തെരഞ്ഞെടുപ്പില്‍ 785 എംപിമാരില്‍ 771 പേരാണ് വോട്ടു ചെയ്തത്. പതിനാല് എംപിമാര്‍ വോട്ടു ചെയ്യാന്‍ എത്തിയിരുന്നില്ല. വരുന്ന പതിനൊന്നിന് വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പരാജയപ്പെട്ട സ്ഥാനാര്‍ഥി ഗോപാല്‍ കൃഷ്ണ ഗാന്ധി തനിക്ക് വോട്ടു ചെയ്തവര്‍ക്ക് നന്ദിയും ഒപ്പം പുതിയ രാഷ്ട്രപതി വെങ്കയ്യ നായിഡുവിന് അഭിനന്ദനവും അര്‍പ്പിച്ചു.

രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദിച്ചു. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി ഉപരാഷ്ട്രപതി എന്ന നിലയില്‍ വെങ്കയ്യ നായിഡു മികച്ച ഭരണം കാഴ്ചവെയ്ക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here