സന ഫാത്തിമ എന്ന നാല് വയസുകാരി എവിടെ? കാസര്‍കോടിന്റെ നെഞ്ച് ഉരുകുന്നു

0
216

കാസര്‍ഗോഡ്: വീട്ടുമുറ്റത്ത് നിന്ന് കാണാതായ നാല് വയസുകാരി സന എവിടെ. കാസര്‍കോട് നാടിന്റെ നെഞ്ചു തന്നെ സനയെ ചൊല്ലി ഉരുകുകയാണ്. നാടിനെ കണ്ണീരിലാഴ്ത്തിയാണ് ദുരൂഹമായ സാഹചര്യത്തില്‍ സന എന്ന നാല് വയസുകാരി കഴിഞ്ഞ ദിവസം അപ്രത്യക്ഷയാകുന്നത്.

സന ഫാത്തിമ എന്ന കൊച്ചു മിടുക്കിക്ക് വേണ്ടി നാട് ഒന്നായി ഇറങ്ങിയിട്ടും സന എവിടെയെന്നു കണ്ടെത്താനായില്ല. തൊട്ടടുത്തുള്ള തോടിലൂടെ സന ഒഴുകിപ്പോയിട്ടുണ്ടാകുമെന്നു ചിലര്‍ കരുതുന്നുവെങ്കിലും നാട്ടുകാരും പോലീസും അങ്ങിനെ കരുതുന്നില്ല.

എല്ലാ സാധ്യതകളും സനക്ക് വേണ്ടിയുള്ള അന്വേഷണത്തില്‍ ഉപയോഗിക്കപ്പെടുകയാണ്. വൈകീട്ട് മൂന്നരയോടെ അങ്കണവാടിയില്‍ നിന്ന് വീട്ടിലെത്തിയ ഉടന്‍ തന്നെ കളിക്കാനായി ഇറങ്ങിയ സനയെ വീട്ടുകാര്‍ പിന്നീട് അന്വേഷിക്കുന്നത് ഒരു മണിക്കൂര്‍ കഴിഞ്ഞാണ്.

ആ ഒരു മണിക്കൂറില്‍ സനയ്ക്ക് എന്ത് സംഭവിച്ചു എന്നാണു നാടും പോലീസും തിരയുന്നത്. വീട്ടുകാര്‍ക്കും കുട്ടിയെ തിരഞ്ഞിറങ്ങിയ നാട്ടുകാര്‍ക്കും ആകെ ലഭിച്ചത് തോടിനു വക്കില്‍ നിന്ന് സനയുടെ കുടയും ചെരിപ്പുമാണ്. മറ്റ് സാധ്യതകളും പോലീസ് പരിശോധിച്ചു വരുകയാണ്.

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും തമിഴ്‌നാടും, കര്‍ണാടകയും അടക്കമുള്ള അയാള്‍ സംസ്ഥാനങ്ങളിലെ പൊലീസ് സ്‌റ്റേഷനുകളിലും സനയുടെ ചിത്രമടക്കം പോലീസ് കൈമാറി. സംഭവ ദിവസം പ്രദേശത്ത് അസ്വാഭാവികമായി എന്തെങ്കിലും സംഭവിച്ചോ എന്നതറിയാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
.

LEAVE A REPLY

Please enter your comment!
Please enter your name here