സിബിഐയെയും എൻഫോഴ്സ്മെന്റിനെയും ഉപയോഗിച്ചു പ്രതിപക്ഷത്തെ തകര്‍ക്കുന്നു: ലാലുപ്രസാദ് യാദവ്

0
64


റാഞ്ചി: സിബിഐയെയും എൻഫോഴ്സ്മെന്റിനെയും ഉപയോഗിച്ചു പ്രതിപക്ഷത്തെ തകര്‍ക്കാനാണ് മോദിയും അമിത്ഷായും ശ്രമിക്കുന്നതെന്നും ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്. ഈ അവസ്ഥ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ലാലു ആരോപിച്ചു. മോദിക്കു ധൈര്യമുണ്ടെങ്കിൽ അദാനിയുടെയും രാജ്യത്തെ വമ്പൻ വ്യവസായികളുടെയും വസതികളിലും ഓഫിസുകളിലും റെയ്ഡ് നടത്താൻ തയാറാകണമെന്നും ലാലു പറഞ്ഞു. കാലിത്തീറ്റ കുംഭകോണക്കേസ് വിചാരണയ്ക്കു റാഞ്ചിയിലെത്തിപ്പോഴാണ് മോദി-അമിത് ഷാ ദ്വയത്തിന്നെതിരെ ലാലു ആഞ്ഞടിച്ചത്. പാനമ രേഖകളിൽ ഇടംപിടിച്ച അമിതാഭ് ബച്ചൻ, എശ്വര്യ റായ് തുടങ്ങിയ 422 ഇന്ത്യക്കാരുടെ വസതികളിലും റെയ്ഡ് വേണം. നിതീഷ് കുമാറിനെക്കുറിച്ചുള്ള ചില രഹസ്യരേഖകൾ മോദിയുടെയും, അമിത്ഷായുടെയും കൈവശമുണ്ട്. ഇങ്ങിനെയാണ്‌ ദേശീയ സഖ്യം തകർത്തു നിതീഷിനെ ബിജെപി പാളയത്തിലെത്തിച്ചത്. ഗുജറാത്തിലെ എംഎൽഎമാര്‍ കര്‍ണ്ണാടകത്തില്‍ എത്തിയപ്പോള്‍ വഴിയെ എന്‍ഫോഴ്സ്മെന്റും എത്തിയത് മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഉദാഹരണമാണ്. ലാലുപ്രസാദ് യാദവ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here