ഹരിയാനയില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തിന്‌ സിപിഎം സംസ്ഥാന കമ്മറ്റി പത്തുലക്ഷം രൂപ നല്‍കും

0
96

തിരുവനന്തപുരം: ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ ഡല്‍ഹി- ഹരിയാനയില്‍ ട്രെയിനില്‍ കൊലപ്പെടുത്തിയ ഹരിയാനയിലെ ജുനൈദിന്റെ കുടുംബത്തിന്‌ പത്തുലക്ഷം രൂപ സംഭാവന നല്‍കാന്‍ സിപിഎം സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.

കഴിഞ്ഞ ദിവസം ജുനൈദിന്റെ കുടുംബം ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ, പിബി അംഗം വൃന്ദാ കാരാട്ടിന്റെ ഒപ്പം സന്ദര്‍ശിച്ച് കുടും ത്തിന്റെ സ്ഥിതി വിശദീകരിച്ചിരുന്നു.

കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക്‌ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചുകൊണ്ടാണ് സി.പി.ഐ(എം) സംസ്ഥാനകമ്മിറ്റി ഈ തുക നല്‍കാന്‍ തീരുമാനിച്ചത്‌.

പാര്‍ട്ടി കേന്ദ്ര കമ്മറ്റി വഴി ഈ തുക കമ്മിറ്റി വഴി ഈ തുക ജുനൈദിന്റെ കുടുംബത്തിന്‌ കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here