20 വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനിൽ ആദ്യമായി ഒരു ഹിന്ദു മന്ത്രി. പുതിയ പ്രധാനമന്ത്രി ശാഹിദ് അബ്ബാസിയുടെ മന്ത്രിസഭയിലാണ് സിന്ധിലെ ഖോട്ഡി ജില്ലയിലെ മിർപൂർ മതേലൊ പട്ടണത്തിൽ താമസിക്കുന്ന 65കാരനായ ഹിന്ദുവായ ഡോ. ദർശൻ ലാലിനെയും ഉൾപ്പെടുത്തിയരിക്കുന്നത്.
പി.എം.എൽഫഎൻ സ്ഥാനാർഥിയായി ന്യൂനപക്ഷ സംവരണ സീറ്റിൽ നിന്ന് ദേശീയ അസംബ്ലിയിലേക്ക് രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ദർശൻ. നാലു പാകിസ്ഥാനി പ്രവിശ്യകൾക്കിടയിലെ പരസ്പര ബന്ധങ്ങളുടെ സംഘാടന ചുമതലയാണ് നിലവിൽ ദർശൻ ലാലിനുള്ളത്.
ശാഹിദ് അബ്ബാസിയുടെ 47 അംഗ മന്ത്രിസഭയിൽ ഭൂരിഭാഗം അംഗങ്ങളും പഴയമുഖങ്ങൾ തന്നെയാണ്. 28 കേന്ദ്രമന്ത്രിമാരും 18 സഹമന്ത്രിമാരുമാണ് മന്ത്രിസഭയിലുള്ളത്.