അച്ചന്‍ കോവിലാറില്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

0
100

അച്ചന്‍ കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കൊല്ലം ചാവറ സ്വദേശികളായ പ്രസാദ്(38), പ്രമോദ്(36) എന്നിവരാണ് മരിച്ചത്. താഴ്‌വര കടവിലാണ് ഇവര്‍ കുളിക്കാനിറങ്ങിയത്.

ഇന്നു രാവിലെ പതിനൊന്നോടെ മന്നിക്കടവില്‍ പുഴയിലേക്ക് വളര്‍ന്നു നില്‍ക്കുന്ന കാട്ടില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ശനിയാഴ്ചയാണ് ഇരുവരെയും കാണാതായത്.

ഇന്നലെയും ഇന്നു രാവിലെയും തിരച്ചില്‍ തുടര്‍ന്നിരുന്നു. കോട്ടയത്തുനിന്ന് എത്തിയ മൂന്നംഗ സ്‌കൂബാ ടീ അംഗങ്ങള്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here