അന്‍സറുളാഹ് ഭീകരനെ യു.പിയില്‍ നിന്ന് പിടികൂടി

0
81

ഇന്ത്യയില്‍ നിന്ന് തീവ്രവാദ സംഘങ്ങളിലേക്ക് ആളുകളെ എത്തിക്കുകയും മറ്റ് സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഭീകരനെ ഉത്തര്‍പ്രദേശില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് ഭീകരവാദ സംഘടനയായ അന്‍സറുളാഹ് ബംഗാള അംഗമെന്നു സംശയിക്കുന്ന അബ്ദുള്ള എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.

ഉത്തര്‍ പ്രദേശിലെ ദോബന്ധില്‍ 2011 മുതല്‍ ഇയാള്‍ താമസിച്ചു വരുകയായിരുന്നു. കഴിഞ്ഞ മാസമാണ് ഇയാള്‍ മുസഫര്‍നഗറിലെ കുട്സാറയില്‍ താമസമാക്കിയത്. ഇയാള്‍ ഭീകരവാദ സംഘങ്ങളിലേക്ക് ആളുകളെ എത്തിക്കുകയും, ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഇന്ത്യയില്‍ വിവിധ ഇടങ്ങളില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നതായും ഭീകര വിരുദ്ധ സേന തലവന്‍ വ്യക്തമാക്കി.

കൂടാതെ, ഭീകരസംഘങ്ങളില്‍ എത്തുന്നവര്‍ക്ക് ഇയാള്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മിച്ചു നല്‍കിയിരുന്നതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. വ്യാജ ആധാര്‍, പാസ്പോര്‍ട്ട് തുടങ്ങി 13 വ്യാജ തിരിച്ചറിയല്‍ രേഖ ഇയാളില്‍ നിന്നു പിടിച്ചെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here