അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് തിരുവനന്തപുരത്ത്; സന്ദര്‍ശനം വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ

0
84

തിരുവനന്തപുരം : കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് തിരുവനന്തപുരത്തെത്തും. ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട് സന്ദര്‍ശിക്കുകയാണ് ജെയ്റ്റ്‌ലിയുടെ പ്രധാന ലക്ഷ്യം.

സന്ദര്‍ശനം വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എന്ന് കരുതപ്പെടുന്നു. കേരളത്തിലെ ക്രമസമാധാന തകര്‍ച്ചയുടെ പേരില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിച്ചു വരുത്തുകയും നടപടി ട്വീറ്റ് ചെയ്യുകയും ചെയ്തതോടെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് ജെയ്റ്റ്ലിയുടെ സന്ദര്‍ശനം.

രാവിലെ 10.30 ഓടെയാണ് ജെയ്റ്റ്‌ലി എത്തുന്നത്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ക്കൊപ്പമാണ് ജെയ്റ്റ്‌ലി ശ്രീകാര്യത്തെ രാജേഷിന്റെ വീട്ടില്‍ എത്തുന്നത്. സിപിഎം അക്രമം നടന്ന ആറ്റുകാല്‍, കാലടി മേഖലകളിലെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും കൗണ്‍സിലര്‍മാരുടെയും വീടുകളും സന്ദര്‍ശിക്കും.

സിപിഎം ആക്രമണത്തില്‍ തകര്‍ന്ന ബിജെപി ഓഫീസുകളും ജെയ്റ്റ്‌ലി സന്ദര്‍ശിക്കും. ജെയ്റ്റ്‌ലിയുടെ സന്ദര്‍ശനം പ്രമാണിച്ച് തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here