ആര്‍.എസ്.എസിനെതിരെ ലേഖനമെഴുതി; മാധ്യമ പ്രവര്‍ത്തകനു മര്‍ദ്ദനം

0
99

തിരുവനന്തപുരം: ആര്‍.എസ്.എസിനെതിരെ ലേഖനമെഴുതിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനമേറ്റതായി ആരോപണം. കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങളെ കുറിച്ചും, ആര്‍.എസ്.എസിന്റെ അക്രമരാഷ്ട്രീയം തുറന്നുകാട്ടിയും ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ ലേഖനം എഴുതിയതിന്റെ പേരിലാണ് അരുണ്‍ ടി വിജയന്‍ എന്ന മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം തിരുവനന്തപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ നടന്ന ഹര്‍ത്താല്‍ ദിനത്തിലുണ്ടായ ചില പ്രശ്നങ്ങളാണ് അക്രമത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുണ്ട്. ഓഫീസില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ഇദ്ദേഹത്തെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്.

‘നീ ആര്‍.എസ്.എസിനെതിരെ എഴുതുമോ’ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് അരുണിന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുന്നു. നേരത്തെ ശ്രീകാര്യത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലും അരുണിനെതിരെ ആക്രമണ ശ്രമം നടന്നിരുന്നതായും ഫേസ്ബുക്ക് പോസ്റ്റില്‍ ഇവര്‍ പറയുന്നു.

ഹര്‍ത്താല്‍ ദിനത്തില്‍ ഓഫീസിലേക്ക് പോകുകയായിരുന്ന അരുണ്‍ സഞ്ചരിച്ച ഓട്ടോ ആര്‍.എസ്.എസുകാര്‍ തടഞ്ഞിരുന്നു. എന്നാല്‍ എന്തുസംഭവിച്ചാലും താന്‍ ജോലിക്കുപോകുമെന്ന് പറഞ്ഞതോടെ ആര്‍.എസ്.എസുകാര്‍ അരുണുമായി വാക്തതര്‍ക്കത്തിലേര്‍പ്പെടുകയും നിന്നെ ഞങ്ങളെടുത്തോളാം എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായാണ് സുഹൃത്തുക്കള്‍ വിശദീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here