ആ​ഴ്സ​ണ​ലി​ന് ക​മ്യൂ​ണി​റ്റി ഷീ​ല്‍​ഡ്

0
104

ചെ​ല്‍​സി​യെ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​ഴ്സ​ണ​ല്‍ ക​മ്യൂ​ണി​റ്റി ഷീ​ല്‍​ഡ് ജേ​താ​ക്ക​ളാ​യി. നി​ശ്ചി​ത സ​മ​യ​ത്ത് ഓ​രോ ഗോ​ള്‍ അ​ടി​ച്ച്‌ സ​മ​നി​ല​യി​ലാ​യ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ഷൂ​ട്ടൗ​ട്ട്. ഷൂ​ട്ടൗ​ട്ടി​ല്‍ ഒ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ള്‍​ക്ക് ആ​ഴ്സ​ണ​ല്‍ ചെ​ല്‍​സി​യെ വീ​ഴ്ത്തി. ഗോള്‍കീപ്പര്‍ കോര്ട്ടിയോസും ഈ സീസണില്‍ റയലില്‍ നിന്നും ടീമില്‍ എത്തിയ അല്‍വാരോ മോറട്ടയും ആണ് ചെല്‍സിയുടെ കിക്കുകള്‍ പാഴാക്കിയത്.

ചെ​ല്‍​സി​യാ​യി​രു​ന്നു ആ​ദ്യം ലീ​ഡ് നേ​ടി​യ​ത്. 46 ാം മി​നി​റ്റി​ല്‍ മോ​സ​സ് ചെ​ല്‍​സി​യെ മു​ന്നി​ലെ​ത്തി​ച്ചു. അ​വ​സാ​ന നി​മി​ഷം​വ​രെ ഒ​രു ഗോ​ള്‍ ലീ​ഡി​ല്‍ ക​ടി​ച്ചു​തൂ​ങ്ങി​യ ചെ​ല്‍​സി​ക്ക് പെ​ഡ്രോ​യി​ലൂ​ടെ ആ​ദ്യ പ്ര​ഹ​ര​മെ​ത്തി. 80 ാം മി​നി​റ്റി​ല്‍ പെ​ഡ്രോ ചു​വ​പ്പ് കാ​ര്‍​ഡ് ക​ണ്ട് പു​റ​ത്ത്. ഇ​തോ​ടെ 10 പേ​രാ​യി ചു​രു​ങ്ങി​യ നീ​ല​പ്പ​ട​യെ ആ​ഴ്സ​ണ​ല്‍ സ​മ​നി​ല​യി​ല്‍ കു​രു​ക്കി. 82 ാം മി​നി​റ്റി​ല്‍ കൊ​ളാ​സി​നാ​ക് ആ​യി​രു​ന്നു ഗോ​ള്‍ നേ​ടി​യ​ത്. ഇ​തോ​ടെ ക​ളി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. കഴിഞ്ഞ നാല് സീസണുകളില്‍ ആ​ഴ്സ​ണ​ല്‍ നേടുന്ന മൂന്നാമത്തെ ക​മ്യൂ​ണി​റ്റി ഷീ​ല്‍​ഡാണിത്.

 

LEAVE A REPLY

Please enter your comment!
Please enter your name here