ഉത്തരകൊറിയക്കു മേലുള്ള ഉപരോധം; യു.എസിനു സെക്യൂരിറ്റി കൗണ്‍സിലിന്റെ പിന്തുണ

0
60

ഉത്തരകൊറിയയെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്നതിനുള്ള ഉപരോധത്തിനു ഐക്യരാഷ്ട്ര സംഘടനയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ പൂര്‍ണപിന്തുണ. ഉപരോധം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക കൊണ്ടുവന്ന പ്രമേയം ഐക്യരാഷ്ട്ര സംഘടനയുടെ സെക്യൂരിറ്റി കൗണ്‍സില്‍ അംഗീകരിച്ചു.

കല്‍ക്കരി, ഇരുമ്പ്, ഇരുമ്പ് ധാതുക്കള്‍, ലെഡ്, ലെഡ് ധാതുക്കള്‍, മത്സ്യം-മറ്റ് സമുദ്രോല്‍പനങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതി പൂര്‍ണമായും നിരോധിക്കുക എന്നതാണ് ഉപരോധത്തിലൂടെ അമേരിക്ക് ലക്ഷ്യം വയ്ക്കുന്നത്. ഇത് ഉത്തരകൊറിയയെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കും. ഉത്തര കൊറിയക്ക് കയറ്റുമതിയിലൂടെ ഇത്തരത്തില്‍ പ്രതിവര്‍ഷം ലഭിക്കുന്നത് മുന്നൂറു കോടിയോളം രൂപയാണ്.

ട്രംപ് പ്രസിഡന്റായതിനു ശേഷം ഉത്തരകൊറിയക്കു മേല്‍ ഏര്‍പ്പെടുത്തുന്ന ആദ്യ ഉപരോധമാണിത്. ജൂലൈയില്‍ ഉത്തര കൊറിയ നടത്തിയ ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണ് ഉപരോധത്തിന് പ്രധാനകാരണമായത്.

LEAVE A REPLY

Please enter your comment!
Please enter your name here