ഒളിവുജീവിതം അവസാനിപ്പിച്ച് ആദ്യ ബാച്ച് ഗുജറാത്ത് എംഎല്‍എമാര്‍ നാളെ മടങ്ങും

0
183

കര്‍ണാടകയിലെ റിസോര്‍ട്ടില്‍ കഴിയുന്ന 44 ഗുജറാത്ത് എം.എല്‍.എമാര്‍ തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങും.രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറ്റം തടയാനാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെ കര്‍ണാടകയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. ഗുജറാത്തിലെ ഒഴിവുവന്ന മൂന്നു രാജ്യസഭ സീറ്റുകളിലൊന്നില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലാണ്.
ചൊവ്വാഴ്ചയാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. ഒഴിവുവരുന്ന മൂന്നു സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ ബി.ജെ.പി വിജയം ഉറപ്പാക്കിയിട്ടുണ്ട്. ഒന്നില്‍ കോണ്‍ഗ്രസിനും അനായാസം ജയിക്കാമായിരുന്നു. ഇതിനിടെയാണ് ആറു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുന്നത്. ഇതേതുടര്‍ന്നാണ് ഹൈകമാന്‍ഡ് നേരിട്ട് ഇടപെട്ട് കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലേക്ക് ജൂലൈ 29ന് ഇവരെ മാറ്റിയത്. ബംഗളൂരു ബിഡദിയിലുള്ള ഈഗിള്‍ടണ്‍ ഗോള്‍ഫ് റിസോര്‍ട്ടിലാണ് എം.എല്‍.എമാരെ പാര്‍പ്പിച്ചത്.ബംഗളൂരു വിമാനത്താവളം വഴി നേരിട്ട് ഗുജറാത്തിലേക്കാണ് പോകുന്നത്.
രാജ്യസഭ തെരഞ്ഞെടുപ്പില്‍ നോട്ട ഏര്‍പ്പെടുത്തരുതെന്ന കോണ്‍ഗ്രസിന്റെ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസിന്റെ രക്ഷാനീക്കത്തിനു പിന്നിലെ അണിയറക്കാരനായ കര്‍ണാടക ഊര്‍ജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതികളിലും ഓഫിസുകളിലും ആദായനികുതി വകുപ്പിന്റെ ദിവസങ്ങള്‍ നീണ്ട റെയ്ഡ് അരങ്ങേറിയതും. രാഷ്ട്രീയ ഗൂഢാലോചനയും പകപോക്കലുമാണ് റെയ്ഡിനു പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപണം. പ്രതിദിനം അഞ്ചുലക്ഷം രൂപയാണ് റിസോര്‍ട്ടില്‍ എം.എല്‍.എമാരുടെ താമസത്തിനുവേണ്ടി ചെലവഴിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here