കൂടെയുള്ളവര്‍ തിരിഞ്ഞുകുത്തിയത് ഉഴവൂര്‍ വിജയനെ തകര്‍ത്തതായി എന്‍.സി.പി നേതാവിന്റെ വെളിപ്പെടുത്തല്‍

0
83

സ്വന്തം പാര്‍ട്ടിയിലും എതിര്‍പക്ഷത്തുള്ളവര്‍ക്കും ഒരു പോലെ പ്രിയങ്കരനായിരുന്ന നേതാവായിരുന്നു അപ്രതീക്ഷിതമായി നമ്മളെ വിട്ടുപിരിഞ്ഞ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളില്‍ മനംനൊന്ത് അദ്ദേഹം പാര്‍ട്ടി നേതൃസ്ഥാനങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറെടുത്തിരുന്നതായി അദ്ദേഹത്തിന്റെ സന്തതസഹചാരിയായ സതീഷ് കല്ലക്കോടിന്റെ വെളിപ്പെടുത്തല്‍.

ചില നേതാക്കള്‍ ഉഴവൂര്‍ വിജയനെ കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചു. മുതിര്‍ന്ന നേതാവും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാനുമായ സുള്‍ഫിക്കര്‍ മയൂരി ഫോണില്‍ വിളിച്ചു സംസാരിച്ചതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുപോകുകയുണ്ടായി. തുടര്‍ന്നു താനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്- സതീഷ് കല്ലക്കോട് പറയുന്നു.

എന്‍സിപി അധ്യക്ഷ സ്ഥാനത്തുനിന്നു പുറത്താക്കാന്‍ നേതാക്കളില്‍ ചിലരുടെ ശ്രമം നടത്തിയിരുന്നു. ഇത്തരം നീക്കങ്ങളില്‍ അദ്ദേഹം തളര്‍ന്നു പോയെന്നും സതീഷ് കല്ലക്കോട് പറഞ്ഞു. കുടുംബത്തെ ചേര്‍ത്ത് ഉന്നയിച്ച ദുരാരോപണങ്ങള്‍ അദ്ദേഹത്തെ ശാരീരികമായും ബാധിച്ചു.

വൈകാതെ ആശുപത്രിയില്‍ എത്തിച്ചു. താന്‍ ഹൃദ്രോഗബാധിതനാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി താനായിരിക്കുമെന്നും മയൂരിയോട് വിജയന്‍ ഫോണിലൂടെ പറഞ്ഞിരുന്നതായും സതീഷ് വ്യക്തമാക്കുന്നു. കൂടാതെ ഇതേ തുടര്‍ന്നാണ് മുന്‍പ് ഉണ്ടായിരുന്ന പലവിധ അസുഖങ്ങള്‍ വഷളാകാന്‍ കാരണമായതെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here