കേരളത്തിനെതിരെയുള്ള പ്രചാരണത്തില്‍ ആശങ്കയെന്ന് മുഖ്യമന്ത്രി

0
183

കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതു തന്നെയാണെന്നും, കേരളത്തില്‍ ആകെ കുഴപ്പമാണെന്ന പ്രചാരണത്തില്‍ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് നിക്ഷേപങ്ങളേയും വികസനപരിപാടികളേയും ബാധിക്കുന്നതാണ്. സര്‍വകക്ഷിയോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

രാഷ്ട്രീയബന്ധമുണ്ടായാലും ക്രിമിനലുകളെ അങ്ങനെത്തന്നെ കാണണം. ആക്രമങ്ങളില്‍ പൊലീസ് മുഖം നോക്കാതെ നടപടിയെടുക്കുന്നുണ്ടെന്നും പിണറായി വ്യക്തമാക്കി. കൂടാതെ എല്ലാ കക്ഷികളും ഒറ്റക്കെട്ടായിനിന്നു കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രചാരണത്തിനെതിരെയും രൂക്ഷമായ വിമര്‍ശനമുണ്ടായി. സമൂഹമാധ്യമങ്ങള്‍ വഴി നടത്തുന്ന തെറ്റായ പ്രചാരണങ്ങള്‍ നിയന്ത്രിക്കണമെന്നും അഭിപ്രായമുയര്‍ന്നു. എന്നാല്‍, പൊലീസ് കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. ആക്രമമുണ്ടായാല്‍ എല്ലാ പാര്‍ട്ടി നേതാക്കളും സംഭവസ്ഥലത്തെത്തണം.

ഇന്ന് വൈകിട്ട് മൂന്നിന് തൈക്കാട് ഗെസ്റ്റ് ഹൗസിലാണ് യോഗം ചേര്‍ന്നത്. സിപിഎം, ബിജെപി – ആര്‍എസ്എസ് നേതാക്കള്‍ തമ്മില്‍ സംസ്ഥാന തലത്തിലും ജില്ലാതലത്തിലും നടന്ന സമാധാന ചര്‍ച്ചകള്‍ക്കു ശേഷമാണു സര്‍വകക്ഷിയോഗം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here