കേരളത്തിന്റെ സ്വത്ത് വകകള്‍ നഷ്ടമാകുന്നതില്‍ നിരാശയുണ്ടെന്ന്‍ കാനം; കോവളം കൊട്ടാരം കൈമാറുന്നതിന് സിപിഐ പൂര്‍ണ്ണമായും എതിര്

0
179

തിരുവനന്തപുരം: കേരളത്തിന്റെ സ്വത്ത് വകകള്‍ നഷ്ടമാകുന്നതില്‍ നിരാശയുണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ 24 കേരളയോട് പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേസ് തോറ്റതുകൊണ്ടാണ് കോവളം കൊട്ടാരം ആര്‍പിഗ്രൂപ്പിന് കൈമാറേണ്ടി വന്നത്.

ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സര്‍ക്കാര്‍ തോറ്റു. കേസുകള്‍ തോറ്റതോ തോല്‍പ്പിച്ചതോ ആകാം. ഒട്ടു വളരെ കേസുകളില്‍ സര്‍ക്കാര്‍ തോല്‍ക്കാറും, തോല്‍പ്പിക്കാറും ഉണ്ട്.

കോവളം കൊട്ടാര കേസില്‍ സര്‍ക്കാര്‍ തോറ്റതാണോ തോല്‍പ്പിച്ചതാണോ എന്നൊന്നും പറയാന്‍ കഴിയില്ല. കോവളം കൊട്ടാരം ആര്‍പിഗ്രൂപ്പിന് കൈമാറുന്ന കാര്യത്തില്‍ സിപിഐക്ക് താല്പര്യമില്ല.

പക്ഷെ കൊട്ടാരം കൈമാറാതിരിക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നു. അത് കോടതിയലക്ഷ്യമാകും. ഇപ്പോള്‍ ഇടത് സര്‍ക്കാര്‍ നടപ്പിലാക്കിയത് കാബിനറ്റ്‌ തീരുമാനമാണ്.

പാര്‍ട്ടി എന്ന നിലയില്‍ അതില്‍ സിപിഐക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പക്ഷെ അതില്‍ സിപിഐക്ക് നിരാശയുണ്ട്. കേരളത്തിന്റെ ആസ്തിയാണ് ഇപ്പോള്‍ കൈമാറപ്പെട്ടത്.

അതില്‍ സിപിഐക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം കോടതി വിധി പ്രകാരമാണ് നീക്കം. സിപിഐ കോവളം കൊട്ടാരം കൈമാറുന്നതിന് പൂര്‍ണ്ണമായും എതിരാണ്. കോവളം കൊട്ടാരം കേരളത്തിന്റെതാണ് എന്നാണു നമ്മുടെ നിലപാട്. ആ നിലപാടില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ കേസിന് പോകേണ്ടത് ആര്‍പി ഗ്രൂപ്പ് ആണ്. അല്ലാതെ സര്‍ക്കാര്‍ ആരുടെ പേരിലും കേസിന് പോകേണ്ട ആവശ്യം നിലവിലില്ല. കാനം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here