സംസ്ഥാനത്ത് ആവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേത്യത്വത്തിലുള്ള സര്‍വ്വകക്ഷിയോഗം ഇന്ന് ചേരും. തൈക്കാട് ഗസ്റ്റ് ഹൗസില്‍ മൂന്നു മണിക്കാണ് യോഗം.
സി.പി.എം, ബി.ജെ.പി, ആര്.എസ്.എസ്. നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്.
ഇതിനു മുന്നോടിയായി തിരുവനന്തപുരം,കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ സമാധാന ചര്‍ച്ചകള്‍ നടന്നിരുന്നു.