കോവളം കൊട്ടാരവും അനുബന്ധ 4.13 ഹെക്ടര്‍ സ്ഥലവും ആര്‍പി ഗ്രൂപ്പിന് കൈമാറി

0
139

തിരുവനന്തപുരം: കോവളം കൊട്ടാരവും അനുബന്ധ 4.13 ഹെക്ടര്‍ സ്ഥലവും ആര്‍പി ഗ്രൂപ്പിന് കൈമാറി. നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ നേരിട്ടെത്തിയാണ് താക്കോല്‍ കൈമാറിയത്. രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആർപി ഗ്രൂപ്പിനാണ് കൊട്ടാരം കൈമാറിയത്.

കൊട്ടാരത്തിന്റെയും അനുബന്ധമായുള്ള 4.13 ഹെക്ടർ സ്ഥലത്തിന്റെയും കൈവശാവകാശമാണ് കൈമാറിയത്. കൊട്ടാരം കൈമാറാന്‍ ഹൈക്കോതി കോടതി വിധി വന്നിരുന്നു. നിയമോപദേശവും കൊട്ടാരം കൈമാറ്റത്തിനു അനുയോജ്യമായിരുന്നു. സിവിൽ കേസ് ഫയൽ ചെയ്യാനുള്ള സർക്കാരിന്റെ അവകാശം നിലനിർത്തിയാണു കൈവശാവകാശം വിട്ടു നൽകിയത്.

ഹൈക്കോടതിവിധി വന്നിട്ടും കൊട്ടാരം കൈമാറാത്തതിനെതിരെ ആർപി ഗ്രൂപ്പ് കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. സുപ്രീം കോടതി പ്രത്യേകാനുമതി ഹർജി തളളിയ സാഹചര്യത്തിൽ ഇനി അപ്പീലിനു സാധ്യതയില്ലെന്നാണു നിയമ വകുപ്പും എജിയും പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here