ജയ്റ്റ്‌ലി തിരുവനന്തപുരത്ത്; രാജേഷിന്റെ വീട് സന്ദര്‍ശിച്ചു

0
69

കേരളത്തില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തിരുവനന്തപുരത്തെത്തി. ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ വീട് ജയ്റ്റ്‌ലി സന്ദര്‍ശിച്ചു.

കേരളത്തില്‍ രാഷ്ടപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആര്‍.എസ്.എസ് കേന്ദ്ര നേത്യത്വം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ജയ്റ്റിയുടെ സന്ദര്‍ശനം വളരെ പ്രാധാന്യം അര്‍ഹിക്കുന്നത്. കൂടാതെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും അടുത്തയാഴ്ച കേരളത്തിലെത്തുന്നുണ്ട്.

രാവിലെ പ്രത്യേക വിമാനത്തിലാണ് ജയ്റ്റ്‌ലി തലസ്ഥാനത്ത് എത്തിയത്. തുടര്‍ന്നു ശ്രീകര്യത്തു നടക്കുന്ന അനുസ്മരണ യോഗത്തില്‍ പങ്കെടുത്തശേഷം സി.പി.എം ആക്രമണത്തിന് ഇരയായ കുടുംബങ്ങളുടെ സംഗമത്തിലും പങ്കെടുത്ത ശേഷം വൈകിട്ടോടെ മടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here