ട്രാക്കുകളില്‍ തീ പടര്‍ത്തിയ ഉസൈൻ ബോൾട്ട് ട്രാക്കിനോട് വിടവാങ്ങുന്നു; 100 മീറ്ററില്‍ വെങ്കലവുമായി വിട

0
77


ലണ്ടൻ: വേഗത്തിന്റെ ഇതിഹാസമായി ട്രാക്കുകളില്‍ തീ പടര്‍ത്തിയ ജമൈക്കൻ താരം ഉസൈൻ ബോൾട്ട് ഗ്ലാമർ ഇനമായ 100 മീറ്ററിൽനിന്ന്‍ വിടവാങ്ങി. അത് ലറ്റിക്സിലെ ഈ താരരാജാവ് വിടവാങ്ങിയത് പക്ഷെ 100 മീറ്ററിലെ വെങ്കലമെഡലുമായാണ്.

ലണ്ടനിൽ ഇപ്പോള്‍ നടക്കുന്ന ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിന്റെ 100 മീറ്റർ ഫൈനലിലാണ് ബോള്‍ട്ട് തിളക്കം കുറഞ്ഞ പ്രകടനവുമായി മൂന്നാമത്തെത്തിയത്. 100 മീറ്റർ ഫൈനലിൽ 9.95 സെക്കന്റില്‍ ആണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്.

9.92 സെക്കൻഡിൽ ഫിനിഷ് ചെയ്ത യുഎസ് താരം ജസ്റ്റിൻ ഗാട്‍ലിൻ സ്വര്‍ണവും 9.94 െസക്കൻഡിൽ ഓടിയെത്തിയ യുഎസിന്റെ തന്നെ ക്രിസ്റ്റ്യൻ കോൾമാൻ വെള്ളിയും നേടി. പക്ഷെ ഉസൈന്‍ ബോള്‍ട്ട് തന്റെ ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍ കുറിച്ച 9.58 സെക്കന്‍ഡ് ലോക റെക്കോർഡ് ബോള്‍ട്ടിന് തന്നെയോ മറ്റാര്‍ക്കോ തിരുത്താന്‍ കഴിയാതെ അജയ്യമായി നില്‍ക്കുന്നു.

മോശം തുടക്കമാണ് വിടവാങ്ങല്‍ മത്സരത്തില്‍ ബോള്‍ട്ടിന് വിനയായത്. 100 മീറ്ററില്‍ ഫിനിഷ് ബോൾട്ട് 9.98 സെക്കൻഡെടുത്തപ്പോൾ ഒന്നാമനായ യുഎസ് താരം കോൾമാൻ 9.97 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here