ഡല്‍ഹിയില്‍ മ്യതദേഹം വെട്ടിനുറുക്കി ബാഗുകളിലാക്കി ഉപേക്ഷിച്ചു

0
62

ഡല്‍ഹിയില്‍ മനുഷ്യശരീരം വെട്ടിനുറുക്കി ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നു രാവിലെ നജാഫ്ഗഢിലെ വിജനമായ പ്രദേശത്തു നിന്ന് ശുചീകരണ തൊഴിലാളികളാണ് ബാഗ് കണ്ടെത്തിയത്.

ഏകദേശം 35 വയസ്സിനടുത്ത പ്രായം തോന്നിക്കുന്ന മ്യതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന്റെ കയ്യില്‍ പതിപ്പിച്ച ‘ഓം’ ചിഹ്നം പച്ചകുത്തിയിട്ടുണ്ട്.

കൈ കാലുകളും ശരീരത്തിന്റെ പല ഭാഗങ്ങളും കഷ്ണങ്ങളാക്കിയ നിലയിലാണ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു.

ബാഗിന് സമീപം രക്തപ്പാടുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും മറ്റെവിടെയെങ്കിലും വച്ച് കൊലപാതകം നടത്തി ഇവിടെ ഉപേക്ഷിച്ചതാവാമെന്നാണ് പൊലീസ് കരുതുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താനായി ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here