നടക്കുന്നത് ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമം; നിര്‍മാതാവ് ജി.സുരേഷ്‌കുമാര്‍

0
98

നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നു നിര്‍മാതാവ് ജി. സുരേഷ്‌കുമാര്‍. ഡി സിനിമാസ് പൂട്ടിക്കാന്‍ ശ്രമിക്കുന്നത് ആരെന്നു കണ്ടെത്തണമെന്നും, തെറ്റുചെയ്യാത്ത ആളെ ശിക്ഷിക്കുകയാണ് എല്ലാവരും ചെയ്യുന്നതെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസുമായി ഡി സിനിമാസിന് എന്താണു ബന്ധം? താരവും വിതരണക്കാരനും ബിസിനസുകാരനുമായ ദിലീപിനു പലയിടത്തും നിക്ഷേപമുണ്ടാകും. ദിലീപിനെ പിന്തുണയ്ക്കാതെ സിനിമാക്കാര്‍ ഒളിച്ചോടിയെന്നു കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി സിനിമാസിന്റെ നിയമലംഘനം കണ്ടെത്താന്‍ പറ്റാത്തപ്പോള്‍ ജനറേറ്ററിന്റെ പേരില്‍ പൂട്ടിക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നു. ഇത് എന്തിനെന്നും പിന്നില്‍ ആരെന്നും കണ്ടെത്തണം. ദിലീപിനെതിരെ ഘോരഘോരം സംസാരിച്ച രാഷ്ട്രീയക്കാരെയാരെയും പീഡനക്കേസില്‍ എംഎല്‍എ അറസ്റ്റിലായപ്പോള്‍ കണ്ടില്ല.

ചാനലുകള്‍ കയറിയിറങ്ങി ദിലീപിനെ ചീത്തവിളിക്കുന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ കാര്യത്തില്‍ എന്തുവേണമെന്നു സിനിമസംഘടനകള്‍ പിന്നീടു ചര്‍ച്ച ചെയ്യുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here