കൊച്ചിയില്‍ ആക്രമണത്തിനിരയായ യുവനടിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയതിനാല്‍ പി.സി. ജോര്‍ജ് എംഎല്‍എയ്ക്കെതിരെ കേസെടുക്കാമെന്ന് സംസ്ഥാന വനിതാ കമ്മിഷന് നിയമോപദേശം ലഭിച്ചു. ലോ ഓഫിസറാണ് നിയമോപദേശം നല്‍കിയത്.
ഒന്‍പതാം തീയതി ചേരുന്ന കമ്മിഷന് യോഗം തുടര്‍ നടപടികള്‍ സ്വീകരിക്കും. നടിക്കെതിരായ പി.സി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ വിമന്‍ ഇന്‍ സിനിമാ കലക്ടവീടക്കം കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പരാമര്‍ശങ്ങള്‍ പരിശോധിച്ചത്. ഇതിന്മേലാണ് നടപടിയെടുക്കാനുള്ള നിയമോപദേശം ലഭിച്ചത്.