പിണറായി വിജയനെ ജിഷ്ണു പ്രണോയിയുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാന്‍ സിപിഎം തയ്യാറാകണമെന്ന് കുമ്മനം

0
436

കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലി സ്വീകരിച്ച വിശാലമനസ്സ് കാണിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറുണ്ടോ എന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. രക്തസാക്ഷി കുടുംബങ്ങളെ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെടുന്ന സിപിഎം ജിഷ്ണു പ്രണോയിയുടെ വീട്ടിലേക്കു മുഖ്യമന്ത്രി പിണറായി വിജയനെ കൂട്ടിക്കൊണ്ടു പോകാന്‍ തയാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന് വെറും ഒന്നര കിലോമീറ്റര്‍ മാത്രമാണു കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്റെ വീട്ടിലേക്കുള്ളത്. ആണ്ടല്ലൂര്‍ സന്തോഷിന്റെ വീടും പിണറായി വിജയന്റെ വീടിനു തൊട്ടടുത്താണ്. സിപിഎം പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രിയെ ഔപചാരികമായി ക്ഷണിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം അവസരം നല്‍കുമെന്ന് അരുണ്‍ ജയ്റ്റ്‌ലി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഈ അവസരം മുതലാക്കാന്‍ സിപിഎം തയാറാകണം. കേന്ദ്ര പ്രതിരോധമന്ത്രി സ്വീകരിച്ച വിശാലമനസ്സ് കാണിക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ. പിണറായി വിജയനില്‍നിന്നു നീതി കിട്ടില്ലെന്നു മനസ്സിലാക്കിയാണു സിപിഎം രാജ്ഭവനു മുന്നിലേക്ക് സമരം മാറ്റിയത്. ബിജെപി ഭരണത്തില്‍ എല്ലാവര്‍ക്കും നീതികിട്ടും. അതില്‍ ബിജെപി രാഷ്ട്രീയം നോക്കാറില്ലെന്നും കുമ്മനം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here